Flash News

ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്

ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്
X


പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എന്‍മാര്‍ഷ് പാര്‍ട്ടി നേതാവും മിതവാദിയുമായ ഇമ്മാനുവല്‍ മാക്രോണിന് ജയം. 64.5 ശതമാനം വോട്ട് നേടിയാണ് 39 കാരനായ മക്രോണ്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വ്യാഴാഴ്ചയാണ്.
മെയ് 14ന് നിലവിലെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി അവസാനിക്കുകയാണ്. അന്നോ തൊട്ടടുത്ത ദിവസങ്ങളിലോ ഇമ്മാനുവല്‍ മക്രോണ്‍ അധികാരമേല്‍ക്കും.
മധ്യ നിലപാടുകാരനായ 39കാരന്‍ ഇമ്മാനുവല്‍ മാക്രോണും തീവ്ര വലതുപക്ഷ ദേശീയവാദി മറീന്‍ ലെ പാനുമാണ് അവസാനഘട്ട വോട്ടെടുപ്പില്‍ മാറ്റുരച്ചത്. ഇമ്മാനുവല്‍ മാക്രോണിനായിരുന്നു സര്‍വേ ഫലങ്ങള്‍ വിജയസാധ്യത കല്‍പ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിനു മുന്നോടിയായുള്ള ടെലിവിഷന്‍ സംവാദത്തിലും മാക്രോണ്‍ വ്യക്തമായ മുന്‍തൂക്കം നേടിയിരുന്നു. യൂറോപ്പിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ യൂറോപ്യന്‍ യൂണിയന്‍ ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്.യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണം എന്ന പക്ഷക്കാരി ആയിരുന്നു പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി മറീന്‍ ലെ പെന്‍.
ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇടത്, വലത് കക്ഷികളായ റിപ്പബ്ലിക്കന്‍, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് പുറത്തുനിന്ന് ഒരാള്‍ പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഏപ്രില്‍ 23നു നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിലേറെ വോട്ടു നേടാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വോട്ടെടുപ്പ് രണ്ടാംഘട്ടത്തിലേക്കു നീണ്ടത്. ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥി ഇമ്മാനുവല്‍ മാക്രോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവിവരങ്ങള്‍ ചോര്‍ത്തി സമൂഹമാധ്യമത്തിലൂടെ പരസ്യമാക്കിയിരുന്നു.
Next Story

RELATED STORIES

Share it