Flash News

ഇമാമിനെ വാഴ്ത്തിയവര്‍ മകന്റെ നീതിക്കുവേണ്ടി ഇടപെടുന്നില്ല

കൊല്‍ക്കത്ത: മകന്‍ ദാരുണമായി കൊലചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ശാന്തരായിരിക്കുവാനും സംയമനം പാലിക്കുവാനും ആഹ്വാനം ചെയ്ത അസന്‍സോള്‍ നൂറാനി മസ്ജിദിലെ ഖത്തീബ് മൗലാനാ ഇംദാദുല്ലാ റാഷിദിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്തിരുന്നു.  മകന്‍ നഷ്ടപ്പെട്ട ഇമാമിന്റെ വാക്കുകള്‍ ബഹുമാനിക്കപ്പെടുമ്പോഴും സിബ്തുല്ല റാഷിദിയുടെ കൊലപാതകം സംബന്ധിച്ച കേസ് അങ്ങിനെ അവസാനിക്കേണ്ട ഒന്നാണോ എന്ന ചോദ്യവുമുയരുന്നു. കൊല്ലപ്പെട്ട പതിനാറുകാരന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുവാനും കൊലപാതകത്തിന് പിന്നിലെ ഗൂഢോദ്ദേശ്യങ്ങള്‍ പുറത്തുകൊണ്ടുവരാനും യാതൊരു ശ്രമവുമില്ല
രാമനവമി ഘോഷയാത്രയോട് അനുബന്ധിച്ച് വര്‍ഗീയ സംഘര്‍ഷം ഉടലെടുത്ത പശ്ചിമ ബംഗാളിലെ അസന്‍സോളി ല്‍ ഹിന്ദുത്വര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.  സംഭവം ഇംദാദുല്ല പറയുന്നത് ഇങ്ങിനെ: 28ന് ഖുര്‍ആന്‍ ഓതാന്‍ പള്ളിയില്‍ പോയതായിരുന്നു അവന്‍. ബഹളം കേട്ട് സംഭവമെന്തന്നറിയാന്‍ പുറത്തേക്കിറങ്ങിയ അവനെ ആളുകള്‍ പിടികൂടി വലിച്ചിഴച്ചു. സംഭവമറിഞ്ഞ് മൂത്തമകന്‍ ഉടനെ തന്നെ പോലിസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.  സഹോദരനെ വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന് പോലിസിനോട് അഭ്യര്‍ഥിച്ചു. ആരാണ് തട്ടിക്കൊണ്ടുപോയത് എന്നു മനസ്സിലാക്കിയ ശേഷവും പോലിസ് സഹായിച്ചില്ല. സഹായമഭ്യര്‍ഥിച്ച സഹോദരനെ പിടിച്ച് ലോക്കപ്പിലിടുകയും ചെയ്തു.
പിറ്റേദിവസം ഒരു മൃതദേഹം ആശുപത്രിയില്‍ എത്തിയ വിവരമാണ് ഞങ്ങളെ അറിയിച്ചത്. അതെന്റെ മകന്റേതായിരുന്നു. കണ്ണീരടക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്റെ മകന്റെ നഖങ്ങള്‍ പിഴുതെടുത്തു. അവനെ തീവച്ച് പൊള്ളിച്ചു. കത്തി കൊണ്ടും  ആക്രമിക്കപ്പെട്ടിരുന്നു. മരിച്ചതിന് ശേഷവും രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. അവര്‍ എന്റെ മകനെ കൊന്നതാണെന്നതില്‍ സംശയമില്ല. അവന്റെ ശരീരം കത്തിക്കാതിരിക്കാമായിരുന്നു. ഇമാം പറഞ്ഞു. ഇത്ര വലിയൊരു ദുരന്തത്തിന് ഇരയായ ശേഷവും രോഷാകുലരായ ആള്‍ക്കൂട്ടത്തോട് ശാന്തരായിരിക്കുവാനാണ് ഇമാം ആഹ്വാനം ചെയ്തത്.
എത്ര നിഷ്ഠുരമായ, നാണംകെട്ട രീതിയിലാണ് പോലിസ് സംഭവം  കൈകാര്യം ചെയ്തത് എന്നതും കൊലപാതകത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യലക്ഷ്യങ്ങളും കണ്ടെത്തണം. മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ കാര്യമായി ഇടപെടുന്നില്ല.  സിബ്തുല്ലയുടെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നീതി നടപ്പാക്കാനും മുസ്‌ലിം സംഘടനകളും രംഗത്തില്ല.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാ ന്‍ ഈ നിഷ്‌ക്രിയത കാരണമാകുന്നെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
Next Story

RELATED STORIES

Share it