Flash News

ഇമാംസ് കൗണ്‍സില്‍ രാജ്ഭവന്‍ മാര്‍ച്ച് നാളെ

തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്തിട്ട് 25 വര്‍ഷം കഴിഞ്ഞിട്ടും നീതി പുനസ്ഥാപിക്കപ്പെടാത്ത സാഹചര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കക്ഷിഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും രംഗത്തുവരണമെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, മതേതരത്വം പുനസ്ഥാപിക്കുക എന്നാവശ്യപ്പെട്ടു നാളെ രാജ്ഭവനിലേക്കു മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ചില്‍ പണ്ഡിതന്‍മാരും പൊതുജനങ്ങളും അണിനിരക്കണമെന്നു സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ, ജനറല്‍ സെക്രട്ടറി പി കെ സുലൈമാന്‍ മൗലവി, ട്രഷറര്‍ വി എം ഫതഹുദ്ദീന്‍ റഷാദി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാര്‍ച്ചിനെ അഭിസംബോധന ചെയ്തു കെ മുരളീധരന്‍, അഡ്വ. എം വിന്‍സന്റ്, പന്ന്യന്‍ രവീന്ദ്രന്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it