malappuram local

ഇമാംസ് കൗണ്‍സില്‍ പ്രിയപ്പെട്ട നബി പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം

പുത്തനത്താണി: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന  “പ്രിയപ്പെട്ട നബി” കാംപയിനിന്റെ ജില്ലാ സമാപനത്തോടനുബന്ധിച്ച് നടത്തുന്ന ത്രിദിന പ്രഭാഷണത്തിന് ഇന്ന്  വൈകുന്നേരം 7:30 ന് പുത്തനത്താണിയില്‍ തുടക്കമാവും. ശഹീദ് കൊടിഞ്ഞി ഫൈസല്‍ നഗറില്‍ നടക്കുന്ന പ്രഭാഷണം ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ ബാഖവി ഉല്‍ഘാടനം ചെയ്യും.മുവ്വാറ്റുപുഴ അഷ്‌റഫ് മൗലവി പ്രഭാഷണം നടത്തും.നാളെ  ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം അബ്ദുല്‍ മജീദ് ഖാസിമി ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് ഷഫീഖ് ഖാസിമി തിരുവനന്തപുരം മുഖ്യ പ്രഭാഷണം നടത്തും.ബുധനാഴ്ച്ച നടക്കുന്ന സമാപനം ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ ദാരിമി ഉല്‍ഘാടനവും പാണക്കാട് സയ്യിദ് ഹാമിദ് ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വവും നല്‍കും. നൂറുദീന്‍ മുസ്‌ല്യാര്‍ പാങ്, അബ്ദുസലാം മൗലവി പയ്യനാട്, ഹംസ വഹബി വേങ്ങര എന്നിവര്‍ സംസാരിക്കും.തുടര്‍ന്ന് അഫ്‌സല്‍ ഖാസിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും.
Next Story

RELATED STORIES

Share it