Second edit

ഇബ്‌നു ബത്തൂത്ത

''ആധുനിക സങ്കല്‍പമനുസരിച്ചുള്ള ആദ്യത്തെ സഞ്ചാരസാഹിത്യകാരനാണ് ഇബ്‌നു ബത്തൂത്ത.'' ഇതു പറയുന്നത് പ്രമുഖ ചരിത്രകാരനായ റോസ് ഇ ഡണ്‍. ബത്തൂത്തയുടെ പാദമുദ്രകള്‍ പതിഞ്ഞ കോഴിക്കോട്ടെ മിശ്കാല്‍ പള്ളിയില്‍ അദ്ദേഹം വന്നിരുന്നു. ഇബ്‌നു ബത്തൂത്തയുടെ സാഹസികയാത്രകളെക്കുറിച്ച് അദ്ദേഹം 10 വര്‍ഷമെടുത്ത് എഴുതിയ പുസ്തകം മൂന്നാംപതിപ്പിലെത്തിയിരിക്കുന്നു.
മാര്‍ക്കോപോളോയുടെയും കൊളംബസിന്റെയും യാത്രാവിവരണങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ ആത്മനിഷ്ഠമായ പ്രതിപാദനരീതിയാണ് ബത്തൂത്തയുടേത്. തന്റെ ഭാര്യമാരെയും അടിമസ്ത്രീകളെയും കുട്ടികളെയും സ്വന്തം താടിയെയും കുറിച്ച് അദ്ദേഹമെഴുതുന്നു. 14ാം നൂറ്റാണ്ടിലെ ഒരു സഞ്ചാരിയില്‍ നിന്നു പ്രതീക്ഷിക്കാവുന്നതിനേക്കാള്‍ ആധുനികമായ രീതിയാണിത്. അദ്ദേഹത്തിന്റെ കാലത്തെയും കടന്നുപോയ സമൂഹങ്ങളെയും അത് അടയാളപ്പെടുത്തുന്നു.
ബത്തൂത്തയെ കൂടുതല്‍ മനസ്സിലാക്കാന്‍ ഡണ്‍ അറബി ഭാഷ പഠിച്ചു. ബത്തൂത്ത ജനിക്കുകയും മരിക്കുകയും ചെയ്ത മൊറോക്കോവിലെ ടാന്‍ജിയര്‍ സന്ദര്‍ശിച്ചു. ഇന്ത്യയില്‍ ബത്തൂത്ത പ്രവര്‍ത്തിച്ച തുഗ്ലക്കാബാദും പിന്നീട് കോഴിക്കോട്ടും വന്നു. മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കൊട്ടാരത്തില്‍ ഖാസിയായും ചൈനയില്‍ അദ്ദേഹത്തിന്റെ പ്രതിപുരുഷനായും ബത്തൂത്ത പ്രവര്‍ത്തിച്ചിട്ടുണ്ട്. ബത്തൂത്ത വിവരിക്കുന്ന കാലത്തെ ഇന്ത്യ വര്‍ഗീയതയോ വിഭാഗീയതയോ ഉള്ളതായിരുന്നില്ല.
Next Story

RELATED STORIES

Share it