Others

ഇബോള: സിയെറ ലിയോണില്‍ 1000 പേര്‍ നിരീക്ഷണത്തില്‍

ഇബോള: സിയെറ ലിയോണില്‍ 1000 പേര്‍ നിരീക്ഷണത്തില്‍
X
.
EBOLA
.
ഫ്രീടൗണ്‍: ഇബോള ബാധിച്ചു 67കാരി മരിച്ചതിനെത്തുടര്‍ന്നു പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണില്‍ ആയിരത്തോളം പേരെ നിരീക്ഷണത്തിന്റെ ഭാഗമായി ഏകാന്തവാസത്തിലാക്കി. രാജ്യത്തെ ഇബോളവിമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള ആറാഴ്ചത്തെ കൗണ്ട്ഡൗണ്‍ തുടങ്ങി അഞ്ചു ദിവസത്തിനകമാണ് ഇബോള ബാധിച്ച് വൃദ്ധ മരിച്ചത്. പുതിയ ഇബോളബാധ കണ്ടെത്തിയില്ലെങ്കില്‍ മൂന്നാഴ്ചയോടുകൂടി ഏകാന്തവാസം അവസാനിപ്പിക്കും. പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച ഇബോള വൈറസ് സിയെറ ലിയോണ്‍, ഗിനി, ലൈബീരിയ എന്നിവിടങ്ങളിലായി 11,000ലധികം പേരുടെ ജീവനെടുത്തിരുന്നു. മേഖല ഇബോളമുക്തമായെന്ന ആശ്വാസത്തിലിരിക്കെയാണ് വീണ്ടും വൈറസ്ബാധ റിപോര്‍ട്ട് ചെയ്യുന്നത്.
Next Story

RELATED STORIES

Share it