ഇഫ്താറിന് ബീഫ് എന്നാരോപണം : യുവാവിന് മര്‍ദനം
BY fousiya sidheek9 Jun 2017 2:29 AM GMT
X
fousiya sidheek9 Jun 2017 2:29 AM GMT
ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ ഇഫ്താര്‍ വിരുന്നിന് ബീഫ് കൊണ്ടുവന്നുവെന്നാരോപിച്ച് യുവാവിനെ ഗോരക്ഷകര്‍ മര്‍ദിച്ചു. മുറാദി ഗ്രാമവാസിയായ അയ്നല്‍ അന്‍സാരിക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അന്‍സാരിയെ ചിലര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. അന്‍സാരിയെ പാടലിപുത്ര മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അന്‍സാരി ബീഫ് കടത്തുകയായിരുന്നുവെന്ന് ഗോരക്ഷകര്‍ ആരോപിച്ചു. അന്‍സാരിയുടെ സ്കൂട്ടറില്‍ നിന്ന് കണ്ടെടുത്ത മാംസം പരിശോധനയ്ക്കായി റാഞ്ചി ലബോറട്ടറിയിലേക്ക് അയച്ചു. എന്നാല്‍, അന്‍സാരി ബീഫ് കടത്തിയെന്ന ആരോപണം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നിഷേധിച്ചു. ഇഫ്താര്‍ വിരുന്നിന് വേണ്ടി ആട്ടിറച്ചി കൊണ്ടുവരുകയായിരുന്നു. അക്രമികള്‍ മൊബൈല്‍ ഫോണും 1500 രൂപയും തട്ടിയെടുത്തതായി അന്‍സാരിയുടെ ഭാര്യ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT