ഇഫ്താര്‍ വിവാദം: ബിജെപി എംഎല്‍എക്കെതിരേ കേസ്‌

ഹൈദരാബാദ്: മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍  നോമ്പുതുറകളുടെ (ഇഫ്താര്‍ പാര്‍ട്ടി) ദൃശ്യങ്ങളും പ്രതികരണവും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസില്‍ തെലങ്കാന ബിജെപി എംഎല്‍എക്കെതിരേ കേസ്.
ഗോഷ്മാഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ടി രാജ സിങ് ലോധാ നെതിരെയാണ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 153 എ  പ്രകാരം തിങ്കളാഴ്ച രാത്രിയാണ് കേസെടുത്തത്.  തെലങ്കാനയിലേത് ഉള്‍പ്പെടെ നിയമസഭാ സാമാജികരില്‍ പലരും ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്തുന്നതിന്റെ തിരക്കിലാണ്.
താന്‍ വിശ്വസിക്കുന്ന ഹിന്ദുമതം എല്ലാവരെയും ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. എന്നാല്‍ ചില മതങ്ങളും മതഗ്രന്ഥങ്ങളും ഹിന്ദുക്കളെ അവിശ്വാസികളായതു(കാഫിര്‍)കൊണ്ട് കൊല്ലാനാണ് ധര്‍മോപദേശം നല്‍കുന്നത്. “പച്ചപുസ്തകത്തില്‍” ഇതു പറഞ്ഞെന്നും എംഎല്‍എ ആരോപിച്ചു. ഇന്ത്യയില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നത് “പച്ച പുസ്തകമാണ്”. ഇത് നിരോധിക്കണം. ഇതിനായി താന്‍ പോരാടുമെന്നും രാജസിങ് പറഞ്ഞിരുന്നു.

ആന്ധ്രപ്രദേശിലെ വിവിധ പള്ളികളില്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിനെതിരേ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെയും ഇയാള്‍ രംഗത്തെത്തിയിട്ടുണ്ട്. വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ എംഎല്‍എയാണ് ടി രാജ.
Next Story

RELATED STORIES

Share it