ഇന്‍ഫോസിസ് ജീവനക്കാരിയുടെ വധം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലയാളിയെന്നു കരുതുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടു. നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് സ്വാതി വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. നീല ഷര്‍ട്ട് ധരിച്ച ആള്‍ റെയില്‍പ്പാളം മുറിച്ചുകടന്നു, റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ചാടിപ്പോവുന്നതാണ് ദൃശ്യങ്ങള്‍. തൊട്ടടുത്ത വീട്ടില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചത്. രാവിലെ ജോലിക്കു പോവാന്‍ തീവണ്ടി കാത്തിരിക്കെയാണ് സ്വാതി വെട്ടേറ്റു മരിച്ചത്. അതേസമയം, സ്വാതിയുടെ സ്മരണയില്‍ നുങ്കമ്പാക്കം സ്റ്റേഷനില്‍ മെഴുകുതിരി കത്തിച്ച് ജാഥ നടന്നു.
Next Story

RELATED STORIES

Share it