Flash News

ഇന്‍ഫോസിസ് ജീവനക്കാരന്റെ മൃതദേഹം ഹോസ്റ്റലില്‍ കണ്ടെത്തി



ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരന്റെ മൃതദേഹം നഗ്നമായ നിലയില്‍ കമ്പനി ഹോസ്റ്റലില്‍ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി ചെന്നൈയിലാണു സംഭവം. 32കാരനായ ഇളയരാജ അരുണാചലത്തിന്റെ മൃതദേഹമാണ് മഹീന്ദ്ര വേള്‍ഡ് സിറ്റി കാംപസിലെ ബില്‍ഡിങില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ നിന്ന് 120 കി.മീ അകലെ ടിന്‍ഡിവാനത്താണ് ഇളയരാജ താമസിക്കുന്നത്.ഏകദേശം 10.45നാണു മരണം സംഭവിച്ചിരിക്കുന്നത് മൃതദേഹം നഗ്നമായ നിലയിലായിരുന്നു. അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്ന് പോലിസ് അദ്യോഗസ്ഥര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it