ഇന്‍ഫോസിസ് കാംപസില്‍ ബലാല്‍സംഗം; രണ്ടു പേര്‍ അറസ്റ്റില്‍

പൂനെ: പൂനെ ഇന്‍ഫോസിസ് കാംപസില്‍ കാന്റീന്‍ കാഷ്യറായി ജോലിചെയ്യുന്ന സ്ത്രീ ബലാല്‍സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പരിതോഷ് ബാഗ്, പ്രകാശ് മഹാദിക് എന്നിവരാണ് അറസ്റ്റിലായത്. ശുചിമുറിക്കു സമീപംവച്ചാണു തന്നെ ബലാല്‍സംഗം ചെയ്തതെന്നാണു യുവതി പരാതിയില്‍ പറയുന്നതെന്ന് പോലിസ് അറിയിച്ചു. ഒരാള്‍ ബലാല്‍സംഗം ചെയ്യുകയും മറ്റേ ആള്‍ കൃത്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് അസിസ്റ്റന്റ് പോലിസ് ഇന്‍സ്‌പെക്ടര്‍ സി എം സൂര്യവംശി അറിയിച്ചു. യുവതിയെ ഇവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.പോലിസ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ കരാര്‍ ജീവനക്കാരനാണെന്ന് ഇന്‍ഫോസിസ് അറിയിച്ചു. ലൈംഗികപീഡനം പൊറുപ്പിക്കില്ല എന്ന സമീപനമാണ് ഇന്‍ഫോസിസ് സ്വീകരിച്ചുവരുന്നതെന്നും കരാര്‍ ജീവനക്കാര്‍ക്കും ഇതു ബാധകമാണെന്നും കമ്പനി വ്യക്തമാക്കി.
Next Story

RELATED STORIES

Share it