ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ സ്റ്റാഫ് ഘടന പുനരേകീകരിച്ചു

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ സ്റ്റാഫ് ഘടന പുനരേകീകരിച്ച് മൂന്ന് വിഭാഗങ്ങളാക്കി. റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്, ഓപറേഷന്‍ ആന്റ് മെയിന്റനന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയാണിത്. റിസര്‍ച്ച് & ലോജിസ്റ്റിക്‌സ്, സോഫ്റ്റ്‌െവയര്‍ ഡെവലപ്‌മെന്റ്, ടെസ്റ്റിങ് ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍, ഹെല്‍പ് ഡെസ്‌ക് & ഗ്രീവന്‍സ് സെല്‍ എന്നീ ഉപവിഭാഗങ്ങളുണ്ടാവും. പ്രധാന തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ മുഖേനയും നേരിട്ടും ഉദേ്യാഗക്കയറ്റം വഴിയും നിയമനം നടത്തും.
ഉദ്യോഗസ്ഥരെ പ്രഫഷനല്‍, ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍ വിഭാഗങ്ങളായി വിന്യസിക്കും. റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് വിങ്ങില്‍ 54 പേരെ നിയമിക്കുന്നതില്‍ 40 പേരെ സോഫ്റ്റ്‌െവയര്‍ ഡെവലപ്‌മെന്റില്‍ നിയമിക്കും. ദിവസവേതന/കണ്‍സോളിഡേറ്റഡ് പേ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ നിലനിര്‍ത്തും.കൊച്ചിന്‍ മെഡിക്കല്‍ കോളജ് കാംപസില്‍ സ്ഥാപിക്കുന്ന കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് റിസര്‍ച്ച് സെന്ററിന്റെ ഒന്നാംഘട്ടമായി ഒപി ആരംഭിക്കുന്നതിന് 31 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.
സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയും കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങും തമ്മില്‍ കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള കരട് ധാരണാപത്രം അംഗീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അവയവമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എയര്‍ ആംബുലന്‍സ് നിലവില്‍ വരുന്നതിന്റെ ഭാഗമായാണ് ധാരണാപത്രം. പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികളിലെ ജീവനക്കാരില്‍ തുടരാന്‍ താല്‍പര്യമുള്ളവരെ പഞ്ചായത്തുകൡ പുനര്‍വിന്യസിക്കും. മുനിസിപ്പല്‍ സര്‍വീസില്‍ ജോലി ചെയ്യാനാണ് ആഗ്രഹമെങ്കില്‍ അതിനുള്ള അനുവാദം നല്‍കും. 31 പഞ്ചായത്തുകളാണ് മുനിസിപ്പാലിറ്റിയായി മാറിയത്.
കോഴിക്കോട് വിമാനത്താവള വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള ചെലവിനാവശ്യമായ ഫണ്ട് വന്‍കിട അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്കായി നീക്കിവച്ച തുകയില്‍ നിന്ന് വിനിയോഗിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി.
Next Story

RELATED STORIES

Share it