Cricket

ഇന്‍ഡോര്‍ ഏകദിനം; ഇന്ത്യയ്ക്ക്് 22 റണ്‍സ് ജയം

ഇന്‍ഡോര്‍ ഏകദിനം; ഇന്ത്യയ്ക്ക്് 22 റണ്‍സ് ജയം
X
rahaneഇന്‍ഡോര്‍: തങ്ങളുടെ പ്രിയപ്പെട്ട വേദിയായ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക്് 22 റണ്‍സ് ജയം. 248 റണ്‍സ്് വിജയലക്ഷ്യവുമായിറങ്ങിയ സന്ദര്‍ശകരെ ഇന്ത്യ 225 റണ്‍സിന് പുറത്താക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഫാഫ് ദു പ്ലിസ്സിസ് 51 റണ്‍സെടുത്തു ടോപ് സ്‌കോററായി.  സന്ദര്‍ശകര്‍ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് ഇന്ത്യ ആദ്യം പതറിയെങ്കിലും പിന്നീട് കരകയറിയത്.

നിശ്ചിത 50 ഓവറില്‍ ധോണിയുടെ(92) മികവില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു. ഒരവസരത്തില്‍ പാടെ തകര്‍ന്ന ഇന്ത്യയെ രഹാനെ (51) ഒരുവിധത്തില്‍ കരകയറ്റിരുന്നു. പിന്നീട് ക്യാപ്റ്റന്റെ ഇന്നിങിസിലൂടെ ധോണി സ്‌കോര്‍ബോര്‍ഡ് 247 ലെത്തിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ശിഖര്‍ ധവാന്‍ 23 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ(3), വിരാട് കോഹ്‌ലി(12),  സുരേഷ് റെയ്‌ന(0), അക്ഷര്‍ പട്ടേല്‍(13), ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഭജന്‍ സിങ്(22), ഉമേഷ് യാദവ്(4) എന്നിവര്‍ക്കും ഇന്ത്യ സ്‌കോര്‍ബോര്‍ഡിലേക്ക് വേണ്ടത്ര റണ്‍സ് കൂട്ടി ചേര്‍ക്കാന്‍ ആയില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡെയ്ല്‍ സ്റ്റ്വിയന്‍ മൂന്നും മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ടുവീതം വീക്കറ്റും വീഴ്ത്തി. ഈ ഗ്രൗണ്ടില്‍ കളിച്ച മൂന്നു കളികളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2006ലാണ് ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയം അന്താരാഷ്ട്ര മല്‍സരത്തിന് ആദ്യമായി വേദിയായത്.

Next Story

RELATED STORIES

Share it