Flash News

ഇന്‍ഡോര്‍ ഇന്ത്യയിലെ വൃത്തിയുള്ള നഗരം



ന്യൂഡല്‍ഹി: രാജ്യത്തെ 434 നഗരങ്ങളില്‍ നടത്തിയ ശുചിത്വ സര്‍വേ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഭോപാ ല്‍, വിശാഖപട്ടണം, സൂറത്ത്, മൈസൂര്‍, തിരുച്ചിറപ്പള്ളി, ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, നവി മുംബൈ, വഡോദര എന്നിവയാണ് യഥാക്രമം വൃത്തിയുടെ കാര്യത്തില്‍ ഇന്‍ഡോറിന് പിറകെയുള്ള നഗരങ്ങള്‍. കേരളത്തിലെ ഏറ്റവും വ്യത്തിയുള്ള നഗരം കോഴിക്കോടാണ്. എന്നാല്‍, ഇന്ത്യന്‍ നഗരങ്ങളില്‍ വൃത്തിയുടെ കാര്യത്തില്‍ 254ാം സ്ഥാനമാണ് കോഴിക്കോടിന്. കേരളത്തിലെ ഒമ്പതു നഗരങ്ങളാണ് സര്‍വേക്കായി തിരഞ്ഞെടുത്തിരുന്നത്. ഇവയില്‍ ആലപ്പുഴയാണ് കേരളത്തിലെ ഏറ്റവും വൃത്തികുറഞ്ഞ നഗരം. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ ശുചിത്വ സര്‍വേയുടെ ഫലം കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവാണ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്. പട്ടികയില്‍ ഏറ്റവും താഴെയുള്ള 50 നഗരങ്ങളില്‍ 25 എണ്ണവും ഉത്തര്‍പ്രദേശിലാണ്. പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് അഞ്ചു നഗരങ്ങള്‍ വീതവും പട്ടികയില്‍ ഇടംപിടിച്ചു. ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ നഗരപ്രദേശങ്ങളിലെ ശുചിത്വത്തിന്റെ നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ പരിശ്രമിക്കണമെന്ന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it