Flash News

ഇന്‍ഡിഗോ റദ്ദാക്കിയത് 47 സര്‍വീസുകള്‍; യാത്രക്കാര്‍ വലഞ്ഞു

ഇന്‍ഡിഗോ റദ്ദാക്കിയത് 47 സര്‍വീസുകള്‍; യാത്രക്കാര്‍ വലഞ്ഞു
X
ന്യൂഡല്‍ഹി/മുംബൈ: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പറക്കല്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ നിര്‍ത്തലാക്കിയത് 47 സര്‍വീസുകള്‍. ഇതിനെ തുടര്‍ന്ന് വലഞ്ഞത് നൂറുകണക്കിന് യാത്രക്കാരാണ്. എന്‍ജിന്‍ തകരാറുകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന 11 എയര്‍ബസ് എ320 നിയോ വിമാനങ്ങളാണ് അടിയന്തിരമായി നിലത്ത് ഇറക്കിയത്.



ഇന്‍ഡിഗോ, ഗോഎയര്‍ കമ്പനികളുടെ വിമാനങ്ങള്‍ക്കാണ് പറക്കല്‍ അനുമതി നിഷേധിച്ചത്. ആകെ 90 ഓളം വിമാന സര്‍വീസുകളെ ഈ തീരുമാനം ബാധിക്കുമെന്നാണ് കരുതുന്നത്. ഒരു വിമാനം ഒരു ദിവസം ശരാശരി എട്ടു സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവ രാജ്യത്തിനകത്തും പുറത്തേക്കുമുള്ള വിവിധ സര്‍വീസുകളാണ്. പലതും കണക്ഷന്‍ ഫ്‌ളൈറ്റുകളാണ് എന്നതും യാത്രക്കാരെ വെട്ടിലാക്കി.
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗലുരു, പട്‌ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ശ്രീനഗര്‍, ഗുവാഹത്തി തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലേക്കുള്‍പ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്.
Next Story

RELATED STORIES

Share it