Flash News

ഇന്‍ഡിഗോ എയര്‍ലൈന്‍ ജീവനക്കാര്‍ യാത്രക്കാരനെ കൈയേറ്റം ചെയ്തു: വീഡിയോ പുറത്തായതോടെ മാപ്പു പറഞ്ഞു

ഇന്‍ഡിഗോ എയര്‍ലൈന്‍ ജീവനക്കാര്‍ യാത്രക്കാരനെ കൈയേറ്റം ചെയ്തു: വീഡിയോ പുറത്തായതോടെ മാപ്പു പറഞ്ഞു
X


ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍ ജീവനക്കാരന്‍ ഡല്‍ഹി വിമാനത്താവളത്തില്‍വച്ച് യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്ന വിഡിയോ പുറത്തായി. വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് ക്ഷമാപണവുമായെത്തുകയും ചെയ്തു. ഒക്ടോബര്‍ 15ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. വിമാനയാത്രക്കാരെ കയറ്റാനുള്ള ബസ് എത്താന്‍ വൈകിയത് ചോദ്യംചെയ്തതിനാണ് തന്നെയവര്‍ ബസില്‍നിന്നു വലിച്ചിറക്കുകയും മര്‍ദിക്കുകയും ചെയ്തതെന്ന് യാത്രക്കാരനായ രാജീവ് കത്യാല്‍ വ്യക്തമാക്കി. വീഡിയോ പുറത്തുവന്നതോടെ ആദിത്യ ഘോഷ് യാത്രക്കാരനെ നേരിട്ടുവിളിച്ചു ക്ഷമാപണം നടത്തുകയും ചെയ്തു. തെറ്റു ചെയ്ത ജീവനക്കാരനെതിരെ നടപടി എടുത്തതായും ഘോഷ് പറഞ്ഞു.

https://youtu.be/hT84IZH1AHo

[related]
Next Story

RELATED STORIES

Share it