Flash News

ഇന്‍ഡിഗോ അബുദബി-കൊച്ചി സര്‍വ്വീസ് ആരംഭിച്ചു കോഴിക്കോട്ടേക്ക് നാളെ മുതല്‍

ഇന്‍ഡിഗോ അബുദബി-കൊച്ചി സര്‍വ്വീസ് ആരംഭിച്ചു കോഴിക്കോട്ടേക്ക് നാളെ മുതല്‍
X
അബുദബി: ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാനമായ ഇന്‍ഡിഗോ ഇന്ന് മുതല്‍ അബുദബിയില്‍ നിന്നും കൊച്ചിയിലേക്കും നാളെ മുതല്‍ കോഴിക്കോട്ടേക്കും പ്രതിദിന സര്‍വ്വീസ് ആരംഭിക്കുന്നതായി ഇന്‍ഡിഗോ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വില്യം ബോള്‍ട്ടര്‍ അബുദബിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതിയതായി ആരംഭിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഇവിടെ നിന്നും അഭ്യന്തര സര്‍വ്വീസുകള്‍ മാത്രമായിരിക്കും. പുതിയ വിമാനങ്ങള്‍ എത്തുന്നതോടെ ഈ വര്‍ഷം അവസാനത്തോടെ സൗദിയിലേക്കും സര്‍വ്വീസ് ആരംഭിക്കും. സമയ ക്രമം പാലിക്കുന്നതില്‍ ഇന്‍ഡിഗോക്ക് ലോകത്ത് നാലാം സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 192 വിമാനങ്ങളുമായി 48 അഭ്യന്തര സര്‍വ്വീസുകളും 11 രാജ്യാന്തര സര്‍വ്വീസുകളുമാണ് ഇന്‍ഡിഗോ ഇപ്പോള്‍ നടത്തുന്നത്. രാവിലെ 4.30 ന് അബുദബിയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 10.30 ന് കൊച്ചിയിലെത്തും അവിടെ നിന്നും ഉച്ചക്ക് 1.30 ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.30 ന് അബുദബിയിലെത്തും. അബുദബിയില്‍ നിന്നും വൈകിട്ട് 5.30 ന് പുറപ്പെടുന്ന വിമാനം രാത്രി 11.30 ന് കോഴിക്കേട്ടെത്തും അവിടെ നിന്നും പുലര്‍ച്ചെ 12.40 ന് പുറപ്പെടുന്ന വിമാനം വെളുപ്പിന് 3.30 ന് അബുദബിയിലെത്തും. 355 ദിര്‍ഹം മുതലാണ് രണ്ട് സെക്ടറിലേക്കും നിരക്കുകള്‍ ആരംഭിക്കുന്നത്.

Next Story

RELATED STORIES

Share it