Flash News

ഇന്റേനല്‍ മാര്‍ക്കിന്റെ പേരില്‍ അധ്യാപകരുടെ പീഡനം; പത്തനംതിട്ടയില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

ഇന്റേനല്‍ മാര്‍ക്കിന്റെ പേരില്‍ അധ്യാപകരുടെ പീഡനം; പത്തനംതിട്ടയില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു
X
[caption id="attachment_300494" align="aligncenter" width="560"] തിരുവല്ല പുഷ്പഗിരി മെഡിസിറ്റി ഫാര്‍മസി കോളജിലെ വിദ്യാര്‍ഥികള്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നു. [/caption]

തിരുവല്ല: ഇന്റേനല്‍ മാര്‍ക്കിന്റെ പേരില്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷം മൂന്ന് ബി.ഫാം വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ തിരുവല്ല എസ്.ഐ കോളജ് മാനേജ്‌മെന്റും, വിദ്യാര്‍ഥി യൂനിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ആത്മഹത്യാശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ഥിയെ കൈതണ്ടിലെ ഞരമ്പു മുറിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവല്ല പെരുന്തുരുത്തി പുഷ്പഗിരി മെഡിസിറ്റി ഫാര്‍മസി കോളജില്‍ ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം.ബി.ഫാം രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഹാരൂണ്‍ യൂസഫിനെയാണ് പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലാം വര്‍ഷ വിദ്യാര്‍ഥി നിവിന്‍ ചന്ദ്രന്‍, അതുല്‍ കെ ജോണി എന്നിവരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയ മറ്റ് വിദ്യാര്‍ഥികള്‍. രാവിലെ കോളജില്‍ എത്തിയ വിദ്യാര്‍ഥികള്‍ അഞ്ച് അധ്യാപകര്‍ക്കെതിരെ ആരോപണമുയര്‍ത്തുകയും, ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമരപരിപാടികള്‍ക്ക് ഒരുങ്ങിയെങ്കിലും സ്ഥലത്തെത്തിയ പോലീസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സമരമുറകള്‍ പാടില്ലെന്നും, പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും വിദ്യാര്‍ഥികളെ അറിയിച്ചു. ഇതിനിടെ ഹാരൂണ്‍േ യൂസഫിനെ കൈ തണ്ട് മുറിഞ്ഞ നിലയില്‍ കണ്ടതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പോലീസും, വിദ്യാര്‍ഥി നേതാക്കളും കോളജില്‍ എത്തിയ ശേഷം നിവിനും, അതുലും കോളജ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ കയറി നിന്നാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇതോടെ അഗ്‌നിശമന സേനാ വിഭാഗവും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം പോലീസ് വിദ്യാര്‍ഥി യൂനിയന്‍  നേതാക്കളുമായും, മാനേജ്‌മെന്റ്റുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അഞ്ചാം നിലയില്‍ കയറി നിന്ന വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് താഴെ ഇറക്കി. അധ്യാപകര്‍ക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളെക്കുറിച്ച് പ്രത്യേക കമ്മറ്റി അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കും. ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെശിക്ഷണ നടപടി സ്വീകരിക്കില്ലെന്നും കോളജ് മാനേജ്‌മെന്റ് വ്യക്തമാക്കി.എന്നാല്‍  ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കും വരെ പ്രതിഷേധ സമരം തുടരുമെന്ന് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും, പോലീസും അന്വേഷണം നടത്തണമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അന്‍സാര്‍ മുഹമ്മദ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it