ഇന്ററിനെ ഷൂട്ടൗട്ടില്‍ കീഴടക്കി യുവന്റസ് ഫൈനലില്‍

റോം: ആദ്യപാദത്തിലെ തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കി ലും പെനല്‍റ്റി ഷൂട്ടൗട്ടില്‍ അടിതെറ്റി ഇന്റര്‍മിലാന്‍ ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോളില്‍ നിന്നു പുറത്താ യി. ഷൂട്ടൗട്ടില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസിനോട് 3-5നാണ് ഇന്റര്‍ കീഴടങ്ങിയത്.
ആദ്യപാദത്തില്‍ യുവന്റസ് 3-0ന്റെ മികച്ച ജയം നേടിയപ്പോള്‍ രണ്ടാംപാദത്തില്‍ ഇന്റര്‍ ഇതേ സ്‌കോറിനു തിരിച്ചടിച്ചു. ഇതോടെ മല്‍സരം അധികസമയത്തേക്കും ഷൂട്ടൗട്ടിലുമെത്തി.
നിശ്ചിസമയത്ത് മാര്‍സെലോ ബ്രാസോവിച്ച് ഇന്ററിനായി ഇരട്ടഗോള്‍ നേടിയപ്പോള്‍ മറ്റൊരു ഗോള്‍ ഇവാന്‍ പെരിസിച്ചിന്റെ വകയായിരുന്നു.
അടുത്ത മാസം നടക്കുന്ന ഫൈനലില്‍ യുവന്റസ് മുന്‍ ജേതാക്കളായ എസി മിലാനുമായി ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it