kozhikode local

ഇന്റര്‍ സോണ്‍ ; പാലക്കാട് വിക്ടോറിയ ഒന്നാംസ്ഥാനത്ത്‌



കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലാത്സവത്തിലെ സ്‌റ്റേജ് മല്‍സരങ്ങള്‍ക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ തുടക്കമായി. ഇന്നലെ വൈകിട്ട്് 50 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 61 പോയ ന്റുകളുമായി പാലക്കാട് ഗവ. വിക്‌റ്റോറിയ കോളജ് മുന്‍പി ലെത്തി. 52 പോയന്റുകളുമായി കോ ഴിക്കോട് ഫാറൂഖ് കോളജാണ്  രണ്ടാം സ്ഥാനത്ത്. 43 പോ യന്റുകളുമായി കോഴി േക്കാട് ദേവഗിരി സെന്റ് ജോസ ഫ്‌സ് കോളജ് മൂന്നാം സ്ഥാ ന ത്തുമുണ്ട്. സ്‌റ്റേജിതര മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. 45 പോയിന്റോടെ ഗവ. വിക്ടോറിയ കോളജ് ഒന്നും 42 പോയിന്റോടെ ഫറൂഖ് കോളജ് രണ്ടും 35 പോയിന്റോടെ സെന്റ് ജോ സഫ് കോളജ് ദേവഗിരി മുന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്നലെ സ്റ്റേജിതര മത്സരങ്ങള്‍ക്കു പുറമെ പ്രധാനമായും കുച്ചുപ്പുടി, തിരുവാതിരകളി തുടങ്ങിയവയാണ് അരങ്ങേറിയത്. ഭരതനാട്യം ,മോഹിനിയാ ട്ടം, മാപ്പിളപ്പാട്ട് ഇനങ്ങളിലെ ശ്ക്തിയേറിയ മല്‍സരത്തിന് ഇന്ന് കലോത്സവ വേദി സാക്ഷിയാവും. കലോത്സവത്തന്് നാളെ തിരശ്ശില വീഴും.
Next Story

RELATED STORIES

Share it