ഇന്റര്‍ നാഷനല്‍ പ്രസ് ഫോട്ടോ ഫെസ്റ്റ് കേരള ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ്

തിരുവനന്തപുരം: ഇന്റര്‍ നാഷനല്‍ പ്രസ് ഫോട്ടോ ഫെസ്റ്റ് രണ്ടാം എഡിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഇന്നു വൈകീട്ട് ആറിന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് ഫോട്ടോഗ്രാഫര്‍ പ്രൈസ് ലോക പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് നിക്ക് ഉട്ടിന് മുഖ്യമന്ത്രി സമ്മാനിക്കും.
ടൂറിസം, സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും. അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിക്കും. ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോ, വിഖ്യാത ഗസല്‍ ഗായകന്‍ അനൂപ് ജലോട്ട, പ്രശസ്ത വനിതാ ഫോട്ടോ ജേണലിസ്റ്റായ ഷിപ്രദാസ്, സരസ്വതി ചക്രബര്‍ത്തി, വി എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ അഡ്വ. വി കെ പ്രശാന്ത്, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളായ ജോണ്‍ ബ്രിട്ടാസ്, പ്രഭാവര്‍മ, മീഡിയ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ കെ ജെ തോമസ്, രാജാജി മാത്യു തോമസ് ചടങ്ങില്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി വൈകീട്ട് 5.30ന് കര്‍ണാടക സംഗീത കച്ചേരി ലോക പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് നിക്ക് ഉട്ട് പകര്‍ത്തിയ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തും. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, തിരുവനന്തപുരം പ്രസ് ക്ലബ്ബ്, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഇന്റര്‍ നാഷനല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരള  സെക്കന്‍ഡ് എഡിഷന്‍ ഇന്നു മുതല്‍ 11 വരെ ടാഗോര്‍ ഹാളില്‍ സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it