kozhikode local

ഇന്റര്‍സോണ്‍ വേദിയില്‍ ഇശല്‍മഴ തീര്‍ത്ത് എംഇഎസ് മമ്പാട്‌



കോഴിക്കോട്്:  ഇന്റര്‍സോണ്‍ വേദിയില്‍ ഇശല്‍മഴ തീര്‍ത്ത് എംഇഎസ് കോളജ് മമ്പാട്. വേദി വലിയങ്ങാടിയില്‍ നടന്ന വാശിയേറിയ മല്‍സരത്തി ല്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം പങ്കിട്ട എംഇഎസ് മമ്പാടിലെ  മുര്‍ഷിദും പി അജ്മലും കേള്‍വിക്കാരുടെ ഹൃദയം കവര്‍ന്നു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫാറൂഖ് കോളജിലെ ആര്‍ വി അനുനന്ദക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടത് എംഇഎസ് മമ്പാടിലെ കെ ടി  സുല്‍ഫയാണ്.  കോളജിലെ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയാണ് മുര്‍ഷിദ്. ഒ എം കരുവാരക്കുണ്ടിന്റെ ഹിന്തണ്ടും താനമിതൈ.... എന്ന പാട്ടാണ് മുര്‍ഷിദ് അവതരിപ്പിച്ചത്.  ഒന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയായ സുല്‍ഫയും രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ അജ്മലും ബദ്‌റുദ്ദീന്‍ പാറന്നൂരിന്റെ ഉതിമതിയതില്‍ അശകുടപരിശിടും...  വരികള്‍ക്കാണ് ശബ്ദം നല്‍കിയത്.  താനൂര്‍ മൊയ്തീന്‍ കുട്ടി മൊല്ലയുടെ നടന്തിട്ടവര്‍ പോകു പൊളുതുടനെ.... എന്ന പാട്ടാണ്് അനുനന്ദ ആലപിച്ചത്.മലപ്പുറം പത്തിപ്പാറ അഹമ്മദിന്റെയും സഫിയയുടെയും മകനാണ് മുര്‍ഷിദ്. മലപ്പുറം ഹാജിയാര്‍ പള്ളി സ്വദേശിയായ മുഹമ്മദലിയുടെയും മുംതാസിന്റെയും മകനാണ് അജ്മല്‍. ആദ്യമായി ഇന്റര്‍സോണ്‍ കലോല്‍സവത്തിനെത്തിയ സുല്‍ഫ മഞ്ചേരി വെരണി സ്വദേശികളായ ഹനീഫയുടെയും ഹഫ്‌സത്തിന്റെയും മകളാണ്. കഴിഞ്ഞ തവണ ഇന്റര്‍സോണ്‍ കലാതിലകമായ അനുനന്ദ മാപ്പിളപ്പാട്ടില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒന്നാമതെത്തുന്നത്.
Next Story

RELATED STORIES

Share it