Flash News

ഇന്റര്‍സോണ്‍ കലോല്‍സവത്തിന് ഇന്ന് തുടക്കം



കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ഇന്റര്‍സോണ്‍ കലോല്‍സവത്തിന് ഇന്ന് തുടക്കമാവും. മല്‍സരങ്ങള്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. സ്‌റ്റേജിതര മല്‍സരങ്ങളുടെ ഉദ്ഘാടനം  രാവിലെ പത്തിന് കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. സ്‌റ്റേജ് മല്‍സരങ്ങളുടെ ഉദ്ഘാടനം 10ന് വൈകീട്ട് നാലിന് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. ലക്ഷദ്വീപ്, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് സോണലുകളില്‍ നിന്നായി മൂവായിരത്തിലധികം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളജിലും ഐഎച്ച്ആര്‍ഡി കോളജിലുമായി എട്ട് വേദികളിലാണ് മല്‍സരം. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ സഫ്ദര്‍ ഹാഷ്മിയുടെ 'ഹല്ലാ ബോല്‍' എന്ന നാടകത്തിന്റെ പേരാണ് കലോല്‍സവത്തിന് നല്‍കിയിരിക്കുന്നത്. ഇന്നത്തെ മല്‍സരങ്ങള്‍:  ഒമ്പതിന്: കഥാരചന മലയാളം, കവിതാ രചന-അറബിക്, തമിഴ്, ഹിന്ദി, പ്രബന്ധരചന- സംസ്‌കൃതം, ഉറുദു, ഇംഗ്ലീഷ്, പെന്‍സില്‍ ഡ്രോയിങ്.പകല്‍ 11 .15ന്: കവിതാരചന മലയാളം, ഉര്‍ദു, കഥാരചന- അറബിക്, സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ നിര്‍മാണം,പകല്‍ 1. 30ന്: കഥാരചന- ഉര്‍ദു, കവിതാരചന: ഇംഗ്ലീഷ്, സംസ്‌കൃതം, പ്രബന്ധരചന: ഹിന്ദി, മലയാളം, അറബിക്, തമിഴ്, കൊളാഷ്.
Next Story

RELATED STORIES

Share it