kozhikode local

ഇന്റര്‍സോണ്‍ കലോല്‍സവം : ഫാറൂഖ് കോളജ് ജേതാക്കള്‍



കോഴിക്കോട്: കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി മലബാര്‍ ക്രിസ്ത്യന്‍ കോളജ് കാംപസില്‍ നടന്നു വന്നിരുന്ന കാലിക്കറ്റ്് സര്‍വകലാശാലാ ഇന്റര്‍സോണ്‍ കലോല്‍സവം സമാപിച്ചു. 167 പോയിന്റുകളോടെ ഫാറൂഖ് കോളജ്് ഒന്നാം സ്ഥാനം കരസ്ഥമാക്കി.  120 പോയിന്റുകളോടെ സെന്റ് ജോസഫ് കോളജ് ദേവഗിരി രണ്ടാം സ്ഥാനവും 115 പോയിന്റുകളോടെ  സൗഹൃദയ കോളജ്് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കൊടകര മൂന്നാം സ്ഥാനവും നേടി. പാലക്കാട് ഗവ. വിക്ടോറിയ കോളജാണ് 114 പോയിന്റുകളോടെ നാലാം സ്ഥാനത്ത്. ഫറൂഖ് കോളജിലെ കെ സി വിവേകാണ് കലാപ്രതിഭ. ഫറൂഖിലെ തന്നെ ആര്‍ വി അനുനന്ദ കലാതിലകമായി. ഇന്നലെ നടന്ന പെണ്‍കുട്ടികളുടെ ഒപ്പനയില്‍ ഗുരുവായുര്‍ ലിറ്റില്‍ ഫഌവര്‍ കോളജും പാലക്കാട് വിക്ടോറിയ കോളജും ഒന്നാം സ്ഥാനം പങ്കിട്ടു. മലയാള നാടകത്തില്‍ തൃശൂര്‍ കേരള വര്‍മ കോളജ്് ഒന്നും ശ്രീനീലകണ്ഠ ഗവ. സംസകൃത കോളജ് പട്ടാമ്പിയും കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളജും രണ്ടാം സ്ഥാനം പങ്കിട്ടു. യൂനിവേഴ്‌സിറ്റി കാംപസിലെ പി ധനീഷാണ് മിമിക്രിയില്‍ ഒന്നാമന്‍. ആണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ കൊയിലാണ്ടി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്റ് സയയന്‍സ് കോളജിലെ എസ് അശ്വിനും എംപിഎംഎംഎസ്എം ട്രസ്റ്റ് കോളജ് ഷൊര്‍ണൂരിലെ വിപിന്‍ കൃഷ്ണയും ഒന്നാം സ്ഥാനം പങ്കിട്ടു. പെണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ തൃശ്ശൂര്‍ വിമല കോളജിലെ എം ശ്രീലക്ഷ്്്മി, ഫാറൂഖ് കോളജിലെ നിരജ്ഞന വേണുഗോപാല്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ദഫ്മുട്ടില്‍ വെമ്പല്ലൂര്‍ എംഇഎസ് അസ്മാബി കോളജ്ടീം ഒന്നാം സ്ഥാനം സ്വന്തമാക്കി. കോഴിക്കോട് ഫറൂഖ് കോളജിനാണ് രണ്ടാം സ്ഥാനം. സര്‍വകലാശാലയ്ക്ക്് കീഴിലെ 3000ത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച കലോല്‍സവം കഴിഞ്ഞ എട്ടിനാണ് തുടങ്ങിയത്. സ്‌റ്റേജ് ഇതര ഇനങ്ങളില്‍ ഗവ. വിക്ടോറിയ കോളജിനായിരുന്നു ഒന്നാം സ്ഥാനം.—
Next Story

RELATED STORIES

Share it