ഇന്റര്‍പോള്‍ മേധാവിയെ കാണാനില്ല

ലിയോണ്‍: രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ മേധാവി മെങ് ഹോങ്‌വെയെ കാണാനില്ല. സ്വദേശമായ ചൈനയിലേക്കു യാത്ര പോയ മെങിനെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസമായി ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഭാര്യ പോലിസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഫ്രഞ്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
ഇന്റര്‍പോളിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണിലായിരുന്നു ഇദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സപ്തംബര്‍ 29നാണ് അദ്ദേഹം ചൈനയിലേക്ക് പുറപ്പെട്ടത്.
ചൈനയില്‍ പൊതുസുരക്ഷയുടെ ചുമതലയുള്ള ഉപമന്ത്രിസ്ഥാനം ഉള്‍പ്പെടെ ഉയര്‍ന്ന പദവികള്‍ വഹിച്ച വ്യക്തിയാണ് മെങ് ഹോങ്‌വെ. 2016ലാണ് അദ്ദേഹം ഇന്റര്‍പോള്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. ചൈനക്കാരനായ മെങ് ഇന്റര്‍പോള്‍ പ്രസിഡന്റാവുന്നതിനെതിരേ വലതുപക്ഷ നിലപാടുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.
മെങ്ങിനെ ചൈനയില്‍ അഴിമതിവിരുദ്ധ അന്വേഷണത്തിന്റെ ഭാഗമായി പിടികൂടിയതാണെന്ന് റിപോര്‍ട്ടുണ്ട്. 64കാരനായ മെങ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. 2016 നവംബറിലാണ് മെങ് ഇന്റര്‍പോളിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

Next Story

RELATED STORIES

Share it