ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണം: സിഇആര്‍ടി

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്നതിനെ കുറിച്ച് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍. ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഉപയോഗിക്കുമ്പോള്‍ ആധാര്‍ വിവരങ്ങള്‍ പോലുള്ളവ നല്‍കരുതെന്നാണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീം ഓഫ് ഇന്ത്യ (സിഇആര്‍ടി) മുന്നറിയിപ്പ്.
രാജ്യത്തെ സൈബര്‍ മേഖലയുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് സിഇആര്‍ടി. ഔദ്യോഗിക രേഖകള്‍, ആധാറടക്കമുള്ള സ്വകാര്യ വിവരങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക്, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ ഒരു കാരണവശാലും സാമൂഹിക മാധ്യമങ്ങളിലോ മൊബൈല്‍ ആപ്പുകളിലോ പങ്കുവയ്ക്കരുതെന്നാണ് നിര്‍ദേശം. അറിയാത്ത കേന്ദ്രങ്ങളില്‍ നിന്നു വരുന്ന സന്ദേശങ്ങള്‍ സ്വീകരിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.  നരേന്ദ്രമോദിയുടെ പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിനല്‍കി എന്ന വാര്‍ത്ത പുറത്തുവന്ന സന്ദര്‍ഭത്തിലാണ് പുതിയ മുന്നറിയിപ്പ്.
Next Story

RELATED STORIES

Share it