ernakulam local

ഇന്റര്‍നെറ്റില്ല: ഇ പോസ് സംവിധാനം അവതാളത്തില്‍

കാലടി: നെറ്റ്‌വര്‍ക്കു തകരാറുമൂലം റേഷന്‍ വിതരണം താറുമാറായി. പുതുതായി ഏര്‍പ്പെടുത്തിയ ഇ പോസ് മെഷീന് നെറ്റ് കണക്ഷന്‍ വേണമെന്നതാണ് പ്രശ്‌നമാവുന്നത്. ബിഎസ്എന്‍എല്‍ സിമ്മാണ് ഭൂരിഭാഗം മെഷീനുകളിലും ഘടിപ്പിച്ചിട്ടുള്ളത്. ഇതിനു ആവശ്യമായ ടവറുകള്‍ ഇല്ലാത്തതു നെറ്റ്‌വര്‍ക്ക് സംവിധാനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇതുമൂലം മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മടങ്ങേണ്ട അവസ്ഥയാണ് ഗുണഭോക്താക്കള്‍ക്കുള്ളത്.
റേഷന്‍ വ്യാപാരികളും ഗുണഭോക്താക്കളുമായി  തര്‍ക്കങ്ങള്‍ക്ക് പലപ്പോഴും ഇടയാക്കുന്നു. കൂടാതെ  ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ല എന്ന പരാതിയും  ഉയര്‍ന്നിട്ടുണ്ട്. ബാറ്ററി ചാര്‍ജ്് ഇല്ലാത്തതും നിരന്തര വൈദ്യുതി തകരാറും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് ഈ മാസമാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. മെഷീനില്‍  വിരല്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ കാര്‍ഡില്‍ പേരുള്ളവരുടെ വിവരങ്ങള്‍, ഇവര്‍ക്ക് അനുവദിച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, അതിന്റെ വിലയും കൃത്യമായി സ്‌ക്രീനില്‍ തെളിഞ്ഞുവരും. ഇതനുസരിച്ചാണ് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്.
കാലടി മേഖലയിലെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തതിനാല്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഗ്രാമീണ ജനത വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
Next Story

RELATED STORIES

Share it