palakkad local

ഇന്റര്‍നെറ്റിനെ സമൂഹ നന്മയ്ക്ക് ഉപയോഗപ്പെടുത്തണം: പീസ് റേഡിയോ സൈന്‍അപ്പ് കോണ്‍ഫറന്‍സ്

പാലക്കാട് : ഇന്റര്‍നെറ്റ് മാധ്യമങ്ങളെ സമൂഹനന്മക്ക് ഉപയോഗപ്പെടുത്തണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി പാലക്കാട് മഞ്ഞക്കുളത്ത് സംഘടിപ്പിച്ച പീസ് റേഡിയോ സൈന്‍അപ്പ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഇന്റര്‍നെറ്റ് റേഡിയോ സംരംഭമായ പീസ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു.
പീസ് റേഡിയോ സൈന്‍അപ്പ് കോണ്‍ഫറന്‍സ് പാലക്കാട് മഞ്ഞക്കുളത്ത് ഐഎസ് എം സംസ്ഥാന സെക്രട്ടറിയും പീസ് റേഡിയോ പ്രോഗ്രാം കൊ - ഓര്‍ഡിനേറ്ററുമായ താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ ചെയര്‍മാന്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ ഖജാഞ്ചി അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, വി എം ബഷീര്‍, കെ ഷാജി കൊടുന്തിരുപുള്ളി, എം മൊയ്തീന്‍ മാസ്റ്റര്‍, എ എസ് മൂസ പ്രസീഡിയം നിയന്ത്രിച്ചു. ഷാഫി പറമ്പില്‍ എംഎല്‍ എ, മുന്‍ എം. എല്‍. എ. കെ കെ ദിവാകരന്‍, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുള്ള പ്രഭാഷണം നടത്തി. എംഎസ്എം മുന്‍ സംസ്ഥാന പ്രസിഡന്റ് ടി കെ ത്വല്‍ഹത്ത് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. ഐ. എസ് എം ജില്ലാ പ്രസിഡന്റ് ഒ മുഹമ്മദ് അന്‍വര്‍, ജില്ലാ സെക്രട്ടറി പി യു സുഹൈല്‍, എംഎസ്എം ജില്ലാ സെക്രട്ടറി മുഹമ്മദ് അഷ്‌കര്‍ ഒറ്റപാലം, വി പി ബഷീര്‍, കെ എ നൗഫല്‍ സംസാരിച്ചു. അന്‍സാരി കുറിശ്യാംകുളം, പി അബ്ദുസ്സലാം, ഫിറോസ് ഖാന്‍ സ്വലാഹി, പി മുജീബ് സലഫി നേതൃത്വം നല്‍കി. പീസ് റേഡിയോയുടെ പ്രധാന പരിപാടികളില്‍പ്പെട്ട നിയമാവബോധ പരിപാടിയായ 'നിയമപാഠത്തിന്റെ' പ്രൊഡക്ഷന്‍ ഉദ്ഘാടനം കേരളാ ഡെപ്യട്ടി സ്പീക്കര്‍ പാലോട് രവിയും ഫാമിലി കൗണ്‍സിലിംഗ് പ്രോഗ്രാമായ 'സ്‌നേഹക്കൂടിന്റെ' പ്രെഡക്ഷന്‍ കേരള പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞും നിര്‍വ്വഹിച്ചു.
ക്വുര്‍ആന്‍ പഠന സംരംഭമായ 'തന്‍സീലിന്റെ' പ്രൊഡക്ഷന്‍ യൂസഫ് നെക്ക് ബഹറിന്‍, ഇസ്‌ലാമിന്റെ അടിസ്ഥാന ആശയങ്ങളെ പ്രതിനിധീകരിക്കുന്ന പ്രോഗ്രാമായ 'അടിത്തറകള്‍' ബഹ്‌റിന്‍ മുസ്‌ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി ചെയര്‍മാന്‍ എസാം മുഹമ്മദ് ഇസ്ഹാഖ് എന്നിവര്‍ തുടക്കം കുറിച്ചു.
Next Story

RELATED STORIES

Share it