Football

ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് ; ഡെവിള്‍സിനെ പി.എസ്.ജി വീഴ്ത്തി

ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് ; ഡെവിള്‍സിനെ പി.എസ്.ജി വീഴ്ത്തി
X
pandadevilsചിക്കാഗോ:ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോളില്‍ ഫൈനലിനു തുല്യമായ അവസാന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി ഫ്രഞ്ച് ജേതാക്കളായ പാരിസ് സെന്റ് ജര്‍മെയ്ന്‍ കിരീടം ചൂടി. ഇന്നലെ രാവിലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് പി.എസ്.ജി റെഡ് ഡെവിള്‍സിനെ തകര്‍ത്തത്. മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മാഞ്ചസ്റ്ററിനു കിരീടം നിലനിര്‍ത്താമായിരുന്നു. ബ്ലാസി മറ്റിയുഡി, സ്വീഡിഷ് സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് എന്നിവരുടെ ഗോളുകളാണ് പി.എസ്.ജിക്കു ജയവും കിരീടവും സമ്മാനിച്ചത്.

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കുശേഷം മാഞ്ചസ്റ്ററിനു നേരിട്ട ആദ്യ പരാജയം കൂടിയാണിത്. ഇനി അടുത്ത മാസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മല്‍സരം.
നാലു കളികളില്‍ നിന്ന് മൂന്നു വിജയവും ഒരു തോല്‍വിയുമടക്കം 10 പോയിന്റുമായാണ് 10 ടീമുകളുള്ള അമേരിക്കന്‍ മേഖലാ റൗണ്ടില്‍ പി.എസ്.ജി. ചാംപ്യന്‍ പട്ടത്തിന് അവകാശികളായത്. അമേരിക്കന്‍ ടീം ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനും ഇതേ പോയിന്റ് തന്നെയാണ് ഉണ്ടായിരുന്നതെങ്കിലും ഗോള്‍ ശരാശരിയില്‍ പി.എസ്.ജി. തലപ്പത്തെത്തുകയായിരുന്നു. പി.എസ്.ജിയെപ്പോലെ മാഞ്ചസ്റ്ററും ഒരു കളിയിലാണ് തോല്‍വിയേറ്റുവാങ്ങിയത്. എന്നാല്‍ പി.എസ്.ജിയുടെ ഏക തോല്‍വി ചെല്‍സിയോട് പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു. ഷൂട്ടൗട്ടില്‍ തോറ്റാലും ഒരു പോയിന്റ് ലഭിക്കുമെന്നതാണ് പി.എസ്. ജിക്കു തുണയായത്.

പി.എസ്.ജിക്കെതിരേ കളിയിലുടനീളം മാഞ്ചസ്റ്ററിനായിരുന്നു നേരിയ മേധാവിത്വമെങ്കിലും പ്രതിരോധത്തിലെ പിഴവുകള്‍ തിരിച്ചടിയായി. പി.എസ്.ജി. നേടിയ രണ്ടു ഗോളും മാഞ്ചസ്റ്റര്‍ പ്രതിരോധത്തില്‍ വന്ന പിഴവില്‍ നിന്നായിരുന്നു. പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം റെഡ് ഡെവിള്‍സ് എതിരാളികളെ പിന്നിലാക്കി. എന്നാല്‍ അവരുടെ നീക്കങ്ങളെല്ലാം പി.എസ്.ജി ഡിഫ ന്റര്‍മാര്‍ വിഫലമാക്കുകയായിരുന്നു.
ബാഴ്‌സലോണയെ 3-1നു തകര്‍ത്ത കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് മാഞ്ചസ്റ്റര്‍  ആദ്യപകുതിയില്‍ കളത്തിലിറങ്ങിയത്. മോര്‍ഗന്‍ ഷ്‌നൈഡര്‍ലെയ്‌നു പകരം പരിചയസമ്പന്നനായ ബാസ്റ്റ്യ ന്‍ ഷ്വാന്‍സ്റ്റൈഗര്‍ ടീമിലെത്തി.
ലൂക്കാസ് മൗറയുടെ ലോങ് ബോള്‍ ക്ലിയ ര്‍ ചെയ്യുന്നതില്‍ ലൂക്ക് ഷോയ്ക്കും ഫില്‍ ജോണ്‍സിനും വന്ന പിഴവ് മുതലെടുത്താണ് മറ്റിയുഡി 25ാം മിനിറ്റില്‍ പി.എസ്.ജിയെ മുന്നിലെത്തിച്ചത്.
34ാം മിനിറ്റില്‍ ഇടതുമൂലയില്‍ നിന്ന് മൗറ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാതെ ജോണ്‍സ് കാഴ്ചക്കാരനായി നിന്നപ്പോള്‍ ഇബ്രാഹിമോവിച്ച് അനായാസം ലക്ഷ്യം കണ്ടു.
Next Story

RELATED STORIES

Share it