Alappuzha local

ഇന്ന് വിധിയെഴുത്ത്

ആലപ്പുഴ: ജില്ലയിലെ തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 16,41,103 വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. 5612 പേരാണ് മല്‍സരരംഗത്തുള്ളത്. 2252 പോളങ് ബൂത്തുകളികളില്‍ ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ഇന്നലെ വൈകീട്ടോടെ പൂര്‍ത്തിയാക്കി.
തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ വന്‍ സുരക്ഷയ്ക്കായി ക്രമീകരണങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനായി വിവിധ ഭാഗങ്ങളില്‍ പോലിസ് സന്നാഹം ശക്തമാക്കി. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലിസ് സന്നാഹമെത്തിയിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വെബ് കാസ്റ്റിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അവസാനഘട്ടത്തിലും മുന്നണികള്‍ സീറ്റ് സ്വന്തമാക്കാനുള്ള ശ്രമത്തില്‍ വ്യാപൃതരാണ്. രോഗികളെ വോട്ടിങിനെത്തിക്കുക, സ്ഥലത്തില്ലാത്തവരെ ബന്ധപ്പെടുക ഇതിന് പുറമെ വാഗ്ദാന പെരുമഴയും വോട്ടര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. ഇരുമുന്നണികളുടെയും രാഷ്ട്രീയ കക്ഷികളുടെയും സംസ്ഥാന- ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി ജില്ലയിലെത്തിയിരുന്നു.
കനത്ത പോളിങ് തങ്ങള്‍ക്കനുകൂലമാവുമെന്ന് ഇരു മുന്നണികളും കണക്കുകൂട്ടുന്നു. ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാനത്തെ രാഷ്ട്രീയവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ജില്ലയില്‍ എസ്എന്‍ഡിപി- ബിജെപി കൂട്ടുക്കെട്ടിന്റെ ഭാവി വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് കൂടിയായിട്ടാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
Next Story

RELATED STORIES

Share it