malappuram local

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം: ലഹരിക്കെതിരേ അണിചേരാം

മലപ്പുറം: നാളെ ലോക ലഹരി വിരുദ്ധ ദിനം. ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ കൈമാറുന്നതിനുമായി ഒരു ദിനം കൂടി. ആചരിക്കേണ്ട ദിനങ്ങളെ പോലെ ആചരിച്ചു വിട്ടു കളയേണ്ട ഒന്നാവരുത് ലഹരിക്കെതിരെയുള്ള നമ്മുടെ പ്രവര്‍ത്തനമെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി ദിനാചരണ സന്ദേശത്തില്‍ പറഞ്ഞു.
ലഹരി ഉപയോഗം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ ജില്ലയിലും റിപോര്‍ട്ട് ചെയ്യപെട്ടിരിക്കുന്നു. ലഹരിയുടെ കെണിയില്‍ പ്രധാനമായും കുട്ടികളാണ് വീണുകൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം വര്‍ധിച്ചു വരുന്നതായി സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നു. ക്രൂരമായ ഈ കെണിയില്‍ പെടാതിരിക്കാന്‍ ഒരു വഴിയെയുള്ളു. ഒരു തവണ പോലും മയക്കുമരുന്നും മദ്യവും ഉപയോഗിക്കില്ലെന്നും മയക്കുമരുന്ന് കണ്ണിയില്‍ ഉള്‍പെടില്ലെന്നും ഒരോരുത്തരും, പ്രത്യേകിച്ച് കുട്ടികളും ശപഥം എടുക്കുക. കുട്ടികളെ ലഹരിയുടെ പടുകുഴിയില്‍നിന്നു രക്ഷിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. മദ്യാസക്തിയും മയക്കുമരുന്നുകളുടെ ഉപയോഗവും കുറ്റകൃത്യങ്ങള്‍, റോഡപകടങ്ങള്‍, സാമൂഹികമായ ഒറ്റപെടല്‍, സാമ്പത്തിക പരാധീനത, ആത്മഹത്യ പ്രവണത, സാസ്‌കാരികമായ അധഃപതനം എന്നിവക്ക് കൂടി ഇത് കാരണമാവുന്നു. ലഹരിയുടെ ഈ കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ കൂട്ടായ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം കുട്ടികളെ ലഹരിയില്‍നിന്നു രക്ഷിക്കാന്‍ വിവിധയിനം കര്‍മ പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്കും മറ്റും ആവശ്യമായ സൗജന്യ കണ്‍സലിങും മറ്റ് സേവനങ്ങളും നല്‍കുന്നതിനും കുട്ടികളിലെ ലഹരി ഉപയോഗവുമായി ബന്ധപെട്ട മറ്റ് പരാതികള്‍ക്കും പുനരധിവാസത്തിനുമായി ജില്ലാ ഭരണ കാര്യാലയം സൗകര്യമൊരുക്കിയിട്ടുണ്ട്. മഞ്ചേരി മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസില്‍ 0483 2978888 നമ്പര്‍ വഴിtbm dcpumpm@-gmail.-com ഇ-മെയിലിലോ 9446882775, 9447243009 നമ്പറില്‍ വാട്ട്‌സ്ആപ്പ് വഴിയോ അറിയിക്കണം.
Next Story

RELATED STORIES

Share it