Kollam Local

ഇന്ന് ലോക രക്തദാനദിനം : ഇത് രക്തദാനത്തിനുള്ള വേറിട്ട മാതൃക



കൊല്ലം:രക്തദാന മേഖലയില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് കുണ്ടറ കേന്ദ്രീകരിച്ചുള്ള വേണു ബ്ലഡ് ഡൊണേഷന്‍ എന്ന സംഘടന. 24 മ ണിക്കൂറും അത്യാവശ്യക്ക ാര്‍ക്ക് രക്തം എത്തിച്ചുകൊടുക്കുവാന്‍ സന്നദ്ധരായി ഇവര്‍ ഉണ്ട്. വാഹനമില്ലാത്ത രക്തദാതാക്കളെ അവരുടെ വീട്ടില്‍ നിന്നും ആശുപത്രിയില്‍ എത്തിക്കുകയും തിരിച്ചു വീട്ടിലെത്തിക്കുകയും ചെയ്യുന്നത് തികച്ചും സൗജന്യമായിട്ടാണ്. കുറച്ചു സുമനസ്സുകളുടെ സഹായത്താല്‍ വാങ്ങിച്ച മാരുതി ഓമ്‌നി വാഹനത്തിലാണ് രക്തദാതാക്കളെ കൊണ്ടുപോകുന്നത്. കുണ്ടറ സ്വദേശി വേണുകുമാറിന്റെ ആശയത്തില്‍ ഉദിച്ച സംരഭമാണ് ഇന്ന് അയ്യായിരത്തോളം രക്തദാതാക്കളുടെ കൂട്ടമായി മാറിയിരിക്കുന്നത്. സ്വന്തം ജീവിതത്തിലുണ്ടായ അപകടത്തെ തുടര്‍ന്നാണ് വേണുകുമാറിന് വ്യത്യസ്ത രീതിയിലുള്ള രക്തദാന പ്രവര്‍ത്തനം ചെയ്യുന്നതിന് പ്രചോദനമായത്. ഏതു സമയത്ത് വിളിച്ചാലും എവിടെ വേണമെങ്കിലും പോയി രക്തം കൊടുക്കുവാന്‍ സന്മനസ് കാണിക്കുന്ന രക്തദാതാക്കളാണ് വേണു ബ്ലഡ് ഡൊണേഷന്റെ ഏറ്റവും വലിയ വിജയമെന്ന് വേണുകുമാര്‍ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി രണ്ടായിരത്തി അഞ്ഞൂറോളം രോഗികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ പേരിനോടൊപ്പം രക്തഗ്രൂപ് കൂടി ചേര്‍ത്തു സേവ് ചെയ്താല്‍ രക്തം ആവശ്യമായി വരുമ്പോള്‍ നിങ്ങളുട ഫോണില്‍ നിന്ന് തന്നെ രക്തദാതാക്കളെ ലഭിക്കുമെന്നാണ് വേണുകുമാര്‍ പറയുന്നത്. ഈ രീതി എല്ലാവരിലും എത്തിക്കുവാനാണ് വേണുവിന്റെ ശ്രമം. ഉല്‍സവ പറമ്പുകളിലും പള്ളി പെരുന്നാളിനും തിരക്കുള്ളിടത്തും രക്തദാന ബോധവല്‍ക്കരണ ക്യാംപുകള്‍ നടത്തിയാണ് രക്തദാതാക്കളെ കണ്ടെത്തുന്നത്. രക്തദാന ബോധവല്‍ക്കരണത്തിനായി ഫേസ്ബുക് പ്രൊഫൈല്‍ പിക്ചര്‍ സ്വന്തമായി എഡിറ്റു ചെയ്യുവാനായി പ്ലേസ്‌റ്റോറില്‍  ലോകത്തെവിടിരുന്നും അവരവരുടെ ഫോട്ടോ എഡിറ്റ് ചെയ്യുവാനുള്ള ആപ്ലിക്കേഷന്‍ ടൗുുീൃ േ ഢആഉ എന്ന പേരില്‍ ലഭിക്കുന്നതാണ്. ഇപ്പോള്‍ തന്നെ ആയിരത്തിലധികം  ഫേസ്ബുക്ക് ഉപഭോക്താക്കള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പ്രൊഫൈല്‍ പിക്ചര്‍ ചെയ്തിട്ടുണ്ട്. വേണുകുമാറിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചാലും ഡയലര്‍ ട്യൂണ്‍ കേള്‍ക്കുന്നതും രക്തദാന ബോധവല്‍ക്കരണ സന്ദേശമാണ്. ഐഡിയ കമ്പനി ഇതിനായി പ്രോമോ കോഡും ഇറക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത്  വിവിധ ആശുപത്രികളില്‍ നിന്നും രക്തം ആവശ്യപ്പെട്ടുകൊണ്ടുള്ള വിളികള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നതുകൊണ്ട്  ഇന്ന് തിരുവനന്തപുരത്തു വെച്ചു രക്തദാന ബോധവല്‍ക്കരണവും രക്തഗ്രൂപ്പ് ശേഖരണവും നടത്തുന്നുണ്ട്. ഡെങ്കിപ്പനിയുടെ സീസണ്‍ ആയതുകൊണ്ട് ദിവസവും ഇരുപതും മുപ്പതും രക്തദാതാക്കളെ കണ്ടെത്തേണ്ട സ്ഥിതി  വന്നിരിക്കുകയാണ് ഈ കൂട്ടായ്മയ്ക്ക്. രക്തം ദാനം ചെയ്യുവാന്‍ താല്‍പ്പര്യമുള്ളവരും രക്തം ആവശ്യമുള്ളവരും 95 44 25 52 22  നമ്പരില്‍ ബന്ധപ്പെടുക.
Next Story

RELATED STORIES

Share it