Flash News

ഇന്ന് ലോക പുകയിലവിരുദ്ധ ദിനം : നിയമനടപടികള്‍ ശക്തമാക്കി പോലിസ് ; 1,82,940 പേര്‍ക്കെതിരേ കേസ്



തിരുവനന്തപുരം: പുകവലിക്കെതിരേ പോലിസ് നിയമനടപടികള്‍ ശക്തമാക്കി. പൊതുസ്ഥലങ്ങളിലെ പുകവലി, വിദ്യാലയപരിസരങ്ങളിലെ പാന്‍മസാലയുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിപണനം എന്നിവയില്‍ 1,82,940 പേ ര്‍ക്കെതിരേ നടപടി സ്വീകരിച്ചു. 3,78,68,616 രൂപ പിഴയിനത്തില്‍ ഈടാക്കി. 2016 ജൂണ്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളി ലും പരിസരപ്രദേശങ്ങളിലും പാന്‍ മസാലയും നിരോധിത ലഹരിവസ്തുക്കളും തടയുന്നതിന്റെ ഭാഗമായി 2016 ജൂണ്‍ മുതലുള്ള ഒരു വര്‍ഷത്തിനുള്ളില്‍ പോലിസ് 18,938 റെയ്ഡുകള്‍ നടത്തി. രജിസ്റ്റര്‍ ചെയ്ത 5,377 കേസുകളിലായി 5211 പേരെ അറസ്റ്റ് ചെയ്തു. ലോകത്താകെ പ്രതിവര്‍ഷം 70 ലക്ഷത്തോളം പേരുടെ മരണത്തിനു പുകവലിയും പുകയിലയുടെ ഉപയോഗവും കാരണമാവുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നു. ഇതി ല്‍ 10 ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണെന്നാണു കണക്ക്. കേരളത്തില്‍ പുകവലി പൊതുവേ കുറഞ്ഞുവരുന്നുണ്ടെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ ഏറെയാണ്. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം 2009- 2010ല്‍ പുറത്തിറക്കിയ ഗ്ലോബ ല്‍ അഡല്‍റ്റ് ടുബാക്കോ സര്‍ വേ (ഗാട്ട്‌സ്) പ്രകാരം പ്രായപൂര്‍ത്തിയായ 30 ശതമാനത്തോളം പുരുഷന്‍മാരും 8.5 ശതമാനത്തോളം സ്ത്രീകളും പൊതുസ്ഥലങ്ങളിലെ പരോക്ഷ പുകവലിക്ക് ഇരകളാണ്.സിഗരറ്റിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങള്‍ നിരോധിക്കുന്നതിനും ഉല്‍പാദനവും വിപണനവും നിയന്ത്രിക്കുന്നതിനുമായി 2003ല്‍ കേന്ദ്രസര്‍ക്കാര്‍ കോട്പ നിയമം നടപ്പാക്കിയിരുന്നു. ഇതോടൊപ്പം സംസ്ഥാനത്ത് പുകയിലയും നിക്കോട്ടിനും അടങ്ങിയ പാന്‍മസാലയ്ക്കും ഗുഡ്കയ്ക്കും സംസ്ഥാനസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. പുകവലി നിയന്ത്രണം ലക്ഷ്യമിട്ട് നടപ്പാക്കിയ കോട്പ നിയമത്തിലെ സെക്ഷന്‍ 4ാം വകുപ്പ് പൊതുസ്ഥലങ്ങളിലെ പുകവലി തടയുന്നതിനും  5ാം വകുപ്പ് പുകയില ഉല്‍പന്നങ്ങളുടെ നേരിട്ടും അല്ലാതെയുമുള്ള പരസ്യം, വിപണന പ്രോല്‍സാഹനം എന്നിവ തടയുന്നതിനുമുള്ളതാണ്. 18 വയസ്സിനു താഴെയുള്ളവര്‍ക്കു പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതു തടയുന്നതാണ് ഈ നിയമത്തിലെ സെക്ഷന്‍ 6(എ) വകുപ്പ്. സെക്ഷന്‍ 6(ബി) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 300 അടി ചുറ്റളവി ല്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന തടയുന്നതിനും 7ാം വകുപ്പ് പുകയില ഉല്‍പന്ന പായ്ക്കറ്റുകളി ല്‍ 85 ശതമാനം വരുന്ന ഭാഗത്ത് നിയമപ്രകാരമുള്ള സചിത്ര ആരോഗ്യ മുന്നറിയിപ്പ് നല്‍കാത്തതിനുമുള്ളതാണ്.
Next Story

RELATED STORIES

Share it