Alappuzha local

ഇന്ന് ലോക പരിസ്ഥിതി ദിനം : ജില്ലയില്‍ വിപുലമായ പരിപാടികള്‍



ആലപ്പുഴ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് വിവധ പരിപാടികള്‍ സംഘടിപ്പിക്കും. സര്‍ക്കാരും ജില്ലാ ഭരണ കൂടവും വിവിധ സംഘടനകളും വിവിധ വിദ്യാലയങ്ങളും വ്യാപാരികളും പൊതുജനങ്ങളും പരിപാടികളില്‍ ഭാഗഭാക്കാകും.ജില്ലാതല ഉദ്ഘാടനം ഇന്ന് ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ്ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ 9.30ന് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ആധ്യക്ഷ്യം വഹിക്കും. ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് വനമിത്ര ജേതാവിനെ ആദരിക്കും. ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഡി സുദര്‍ശന്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി ആര്‍ ജയകൃഷ്ണന്‍, നഗരസഭാംഗം എസ് ഷോളി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഇ മുഹമ്മദ് കുഞ്ഞ്, ഹെഡ്മിസ്ട്രസ്  ഓര്‍ഗ മേരി റോഡ്രിഗസ്, റെയിഞ്ച് ഫോറസ്റ്റ്  ഓഫീസര്‍ എം ഷാനവാസ് ഖാന്‍  പങ്കെടുക്കും. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍പബഌക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ചിത്ര പ്രദര്‍ശനവും ഇതോടനുബന്ധിച്ചു നടക്കും.ഭാരത സര്‍ക്കാര്‍ നെഹ്‌റു യുവകേന്ദ്ര, പ്രണവം റസിഡന്റ്‌സ് അസോസിയേഷന്‍, സ്‌നേഹപൂര്‍വം ജീവകാരുണ്യ സൗഹൃദ സമിതി എന്നീ പ്രസ്ഥാനങ്ങള്‍ സംയുക്തമായി ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തെകള്‍ വിതരണം ഇന്നലെ ആരംഭിച്ചു.പുന്നപ്ര ഫാത്തിമാ മഹലില്‍ നടന്ന ഉദ്ഘാടന ചടങ്ങ് പുന്നപ്ര മധു ഉദ്ഘാടനം ചെയ്തു.സ്‌നേഹപൂര്‍വം സൗഹൃദ സമിതി പ്രസിഡന്റ് ഹസന്‍ എം.പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു.പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷീജ, പ്രണവം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ ശെല്‍വരാജന്‍ ,നെഹ്രു യുവകേന്ദ്ര വാളണ്ടിയര്‍മാരായ എം മുഹ്‌സിന, ദിവ്യ മന്മഥന്‍, ശാന്തിമോള്‍ ആര്‍, പ്രണവം സെക്രട്ടറി ഇ ഖാലിദ്, കെ ശശിധരക്കണിയാര്‍, കെ ശോഭനന്‍, പി വി അജിത്കുമാര്‍, കെ പി സാവിത്രി ടീച്ചര്‍, ജയന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it