Idukki local

ഇന്ന് ലോക പരിസ്ഥിതി ദിനം : വഴിയോരം തണലണിയിക്കാന്‍ പുളിമരത്തൈകളുമായി കര്‍ഷകോത്തമ ക്വിന്റല്‍ ഗോപി



അടിമാലി: ലോക പരിസ്ഥിതി ദിനത്തില്‍ വഴിയോരങ്ങളില്‍ തണലൊരുക്കാന്‍ പുളിമര തൈകളുമായി മുന്‍ കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് ക്വിന്റല്‍ ഗോപി.നാല് ഗ്രാമ പഞ്ചായത്തുകളിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലുമായി 6000 ഓളം പുളിമര തൈകളാണ് അടിമാലി ചാറ്റുപാറ ചെറുകുന്നേല്‍ സി.എം.ഗോപി എന്ന ക്വിന്റല്‍ ഗോപി സൗജന്യമായി നല്‍കുന്നത്.അത്യുത്പാദന ശേഷിയുളളതും വേഗത്തില്‍ വളരുന്നതുമായ തൈകളാണ് നല്‍കുന്നത്.5 മാസമായി ഇതിനുളള പ്രവര്‍ത്തനത്തിലായിരുന്നു ഗോപി.പ്രത്യേകം തയ്യാറാക്കിയ ഗ്രോ ബാഗില്‍ വളവും കീടനാശിനി പ്രയോഗങ്ങളും നടത്തി രോഗപ്രതിരോധമുളള മുന്തിയ ഇനം തൈകളാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോതമംഗലം കുത്തുകുഴിയില്‍ തണല്‍മരം സ്‌കൂള്‍ ബസിന് മുകളില്‍ വീണ് വിദ്യാര്‍ഥികള്‍ മരിക്കാന്‍ ഇടയായ സംഭവമാണ് ഗോപിയെ ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ കാരണം.വഴിയോരങ്ങളില്‍ തണല്‍ നല്‍കുന്നതോടൊപ്പം ഔഷധഗുണമുളള വാളന്‍പുളി ലഭിക്കുമെന്നതും മറ്റ് മരങ്ങളേപ്പോലെ അപകടസാദ്ധ്യത പുളിമരത്തിനില്ലെന്നതുമാണ് വാളന്‍പുളി ത്തൈകള്‍ ഉല്പാദിപ്പിച്ച് വിതരണം നടത്താന്‍ ഗോപിയെ പ്രേരിപ്പിച്ചത്.മറ്റ് തണല്‍ മരങ്ങളൊന്നും സുരക്ഷിത്വമില്ലെന്ന് മാത്രമല്ല അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാക്കുന്നു.വിറകിന് പോലും കൊളളാത്ത ഇത്തരം മരങ്ങള്‍ പ്രകൃതി യാതൊരു ഗുണവും നല്‍കുന്നില്ല.വഴിയോരങ്ങളില്‍ പുളി,നെല്ലി മുതലായ മരങ്ങളും മറ്റിടങ്ങളില്‍ ഫലവൃക്ഷവുമാണ് വെച്ച് പിടിപ്പിക്കേണ്ടെന്നാണ് ഗോപി പറയുന്നത്. അടിമാലിയില്‍ നടന്ന ഹിന്ദു സമ്മേളനത്തില്‍ നേരത്തെ 1008 വാളന്‍ പുളി തൈകള്‍ ഗോപി വിതരണം ചെയ്തിരുന്നു.വഴിയോരങ്ങളില്‍ ഉണ്ടാവുന്ന പുളിമരങ്ങളില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് ഗോപി ചൂണ്ടിക്കാട്ടു.എത്തവാഴയില്‍ അത്യുല്പാദന ശേഷിയുളള ക്വിന്റല്‍ വാഴ കണ്ട് പിടിച്ചതോടെയാണ് ഗോപി ശ്രദ്ധേയനായത്.പിന്നീട് അത്യുല്പാദന ശേഷിയുളള മള്‍ട്ടി റൂട്ട് ജാതിയുല്പാദിപ്പിച്ച് പുതു ചരിത്രവും ഗോപി രചിച്ചിരുന്നു. വിളവെടുക്കുന്ന ജാതിമരങ്ങ ള്‍  കടപുഴകി വീഴുന്നത് പതിവായപ്പോള്‍ നാലുവശത്തുനിന്നും കയര്‍ കട്ടിയാണ് കര്‍ഷകര്‍ ജാതി സംരക്ഷിച്ചിരുന്നത്.എന്നാല്‍ നാല് സൈഡില്‍ നിന്നും ബലം നല്‍കുന്ന പരിക്ഷണം നടത്തി ഗോപി വിജയിച്ചപ്പോള്‍ ജാതി കര്‍ഷകര്‍ക്ക് ആശ്വാസമായി മാറുകയും ചെയ്തു.അടിമാലി, വെളളത്തൂവല്‍, മാങ്കുളം, കോതമംഗലത്തെ കവളങ്ങാട് പഞ്ചായത്തിലുമാണ് ഗോപി വാളന്‍പുളി തൈകള്‍ നല്‍കിയത്.വാളറ മുതല്‍ ഇരുന്നൂറേക്കര്‍ വരെയുളള പാതയിലാണ് ഈ മരങ്ങള്‍ തിങ്കളാഴ്ച നടുന്നത്.വാളറയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് ഗോപിയെ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it