wayanad local

ഇന്ന് ലോക ക്ഷീരദിനം: പാലുല്‍പാദനം വര്‍ധിക്കുമ്പോഴും ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

മാനന്തവാടി: ഇന്ന് ലോക ക്ഷീരദിനം. ജില്ല പാലുല്‍പാദനത്തില്‍ മികച്ച നേട്ടത്തിലേക്ക്. സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണെങ്കിലും വിസ്തൃതിയില്‍ കുറവായ വയനാട് പാലു ല്‍പാദനത്തില്‍ പാലക്കാടിനൊപ്പമാണ്. ഏപ്രില്‍ മാസത്തില്‍ ജില്ലയില്‍ ഉല്‍പാദിപ്പിച്ചത് 70,60,399 ലിറ്റര്‍ പാല്‍. ഇതു ജില്ലയുടെ സര്‍വകാല റെക്കോഡാണ്. മാര്‍ച്ചില്‍ ഇത് 59,02,781 ലിറ്റര്‍ ആയിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 53,39,203 ലിറ്ററായിരുന്നു ഉല്‍പാദനം. വര്‍ഷംതോറും ജില്ലയില്‍ ക്ഷീരകര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയും ഇതിനനുസരിച്ച് പാലിന്റെ ഉല്‍പാദനവും ഉപഭോഗവും വര്‍ധിക്കുകയും ചെയ്യുന്നതായാണ് കണക്കുകള്‍. നിലവില്‍ ജില്ലയില്‍ 30,000ത്തിലധികം ക്ഷീര കര്‍ഷകരുണ്ട്. ഇതില്‍ ഭൂരിഭാഗവും ഒന്നും രണ്ടും പശുക്കള്‍ മാത്രമുള്ള ചെറുകിട കര്‍ഷകരാണ്.
എന്നാല്‍, ദിവസവും 750 ലിറ്റര്‍ വരെ പാലളക്കുന്ന ഡയറി ഫാമുകളും ജില്ലയിലുണ്ട്. ജില്ലയിലെ പാലുല്‍പാദനം കൂടുമ്പോള്‍ തന്നെ തമിഴ് നാട്ടില്‍ നിന്നുള്ള പാല്‍ വരവും വര്‍ധിച്ചിട്ടുണ്ട്. അഞ്ചോളം സ്വകാര്യ കമ്പനികളുടെ പായ്ക്കറ്റ് പാലാണ് ജില്ലയിലെ വിപണികളിലെത്തുന്നത്. ജില്ലയിലെ കര്‍ഷകര്‍ അതാതു പ്രദേശത്തെ ക്ഷീരസംഘങ്ങളെയാണ് ആശ്രയിക്കുന്നത്. കാലിത്തീറ്റകള്‍ വിതരണം ചെയ്യാനും പാല്‍ അളന്നുവാങ്ങാനും ഇത്തരം സംഘങ്ങള്‍ ജില്ലയുടെ ഗ്രാമപ്രദേശങ്ങളില്‍ പോലും വ്യാപിച്ചതാണ് പാരമ്പര്യകര്‍ഷകരെ മേഖലയിലേക്ക് ആകര്‍ഷിച്ചത്.
കര്‍ഷകരുടെ എണ്ണവും പാലുല്‍പാദനവും വര്‍ധിക്കുമ്പോഴും ഇതിനനുസരിട്ടുള്ള പരിഗണന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവാത്തതില്‍ കര്‍ഷകര്‍ നിരാശയിലാണ്. കാലിത്തീറ്റയുടെ സബ്‌സിഡി നീക്കിയതോടെ വില വര്‍ധിച്ചതും ഇതിനനുസരിച്ച് പാല്‍വിലയില്‍ വര്‍ധന വരുത്താന്‍ സംഭരണ ഏജന്‍സിയായ മില്‍മ തയ്യാറാവാത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it