ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും ഇന്ന് തീപാറും പോരാട്ടം



മാഡ്രിഡ്/ ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. മല്‍സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ടീമുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെ നേരിടും. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ വിയ്യാറയലിനെ നേരിടുമ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് എയ്ബറുമായും പോരടിക്കും. മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ഗ്രാനഡയുമായും ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it