ഇന്ന് ട്രെയിനുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: പുതുക്കാടിനും ഒല്ലൂരിനുമിടയിലെ റെയില്‍വേ പാലത്തിലെ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ നാളെ ഈ റൂട്ടിലെ സര്‍വീസുകള്‍ റദ്ദാക്കിയും ക്രമീകരിച്ചും ദക്ഷിണ റെയില്‍വേ ഉത്തരവായി. ഇതനുസരിച്ച് എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ പൂര്‍ണമായി റദ്ദാക്കി. ഏഴ് എക്‌സ്പ്രസ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും നാല് ട്രെയിനുകള്‍ പുനക്രമീകരിക്കുകയും അഞ്ച് ട്രെയിനുകളുടെ സമയം നിയന്ത്രിക്കുകയും ചെയ്ത് ദക്ഷിണ റെയില്‍വേ അറിയിപ്പ് പുറപ്പെടുവിച്ചു.
രാവിലെ ആറിനുള്ള എറണാകുളം-ഗുരുവായൂര്‍ (56370), രാവിലെ 6.45ന് പുറപ്പെടുന്ന ഗുരുവായൂര്‍-എറണാകുളം (56371), 7.25ന് പുറപ്പെടുന്ന എറണാകുളം-നിലമ്പൂര്‍ (56362), ഉച്ചക്ക് 2.55ന് പുറപ്പെടുന്ന നിലമ്പൂര്‍-എറണാകുളം (56363), രാവിലെ 10.05നുള്ള എറണാകുളം-കായംകുളം (56381), ഉച്ചക്ക് 1.30ന് പുറപ്പെടുന്ന കായംകുളം-എറണാകുളം (56382) രാവിലെ 7.05നുള്ള ആലപ്പുഴ-കായംകളം( 56377), രാവിലെ 8.30നുള്ള കായംകുളം-എറണാകുളം(56380) എന്നീ എട്ട് പാസഞ്ചര്‍ ട്രെയിനുകളാണ് പൂര്‍ണമായി റദ്ദ് ചെയ്തത്.
6.45ന് പുറപ്പെടേണ്ട എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്(16305) 8.10ന് തൃശൂരില്‍ നിന്നാണ് യാത്ര തുടങ്ങുക. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്(12076) രാവിലെ 9.25ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്(12075)വൈകുന്നേരം 5.30ന് എറണാകുളത്ത് നിന്നാവും സര്‍വീസ് ആരംഭിക്കുക. പുലര്‍ച്ചെ 3.30ന് പുറപ്പെടുന്ന പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ്(16791) ആലവുയില്‍ രാവിലെ 10.30ന് സര്‍വീസ് അവസാനിപ്പിക്കും. പാലക്കാട്-പുനലൂര്‍ പാലരുവി എക്‌സ്പ്രസ്(16792)വൈകീട്ട് 6.27ന് ആലുവയില്‍ നിന്നാവും പുനലൂരിലേക്ക് സര്‍വീസ് ആരംഭിക്കുക. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്(16302) അങ്കമാലിയില്‍ രാവിലെ 11.05ന് സര്‍വീസ് അവസാനിപ്പിക്കും. ഷൊര്‍ണൂര്‍-തിരുവന്തപുരം വേണാട് എക്‌സ്പ്രസ്(16301) അങ്കമാലിയില്‍ നിന്ന് വൈകുന്നേരം 3.55ന് സര്‍വീസ് ആരംഭിക്കും. രാവിലെ നാഗര്‍കോവിലില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് മംഗലാപുരത്തേക്ക് തിരിക്കേണ്ട ഏറനാട് എക്‌സ്പ്രസ്(16606) 100 മിനിറ്റ് വൈകി 3.40ന് മാത്രമേ പുറപ്പെടുകയുള്ളൂ. എറണാകുളം പുതുക്കാട് മേഖലയില്‍ 80 മിനിറ്റ്് നിയന്ത്രണവുമുണ്ടാകും. വൈകുന്നേരം 5.55ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടേണ്ട ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്(13352)രണ്ട് മണിക്കൂര്‍ വൈകി 7.55ന് മാത്രമേ പുറപ്പെടുകയുള്ളൂ. എറണാകുളം-പുതുക്കാട് മേഖലയില്‍ രണ്ട് മണിക്കൂര്‍ നിയന്ത്രണവുമുണ്ടാകും. എറണാകുളം-കെഎസ്ആര്‍ ബാംഗ്ലൂര്‍ എക്‌സ്പ്രസ്(12678) രണ്ടര മണിക്കൂര്‍ വൈകി രാവിലെ 11.40നാണ് പുറപ്പെടുക.
ഗുരൂവായൂര്‍-എടമണ്‍ പാസഞ്ചര്‍ 50 മിനിറ്റ് വൈകി 6.45ന് മാത്രമേ പുറപ്പെടുകയുള്ളൂ.  എറണാകുളം പുതുക്കാട് മേഖലയില്‍ നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ്(16650) ഒന്നര മണിക്കൂറും, തിരുവനപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ്(17229)ഒരു മണിക്കൂറും, എറണാകുളം-ഹസ്രത്‌നിസാമുദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) അരമണിക്കൂറും, തിരുനല്‍വേലി ബിലാസ്പൂര്‍ പ്രതിവാര ട്രെയിന്‍(22620) രണ്ട് മണിക്കൂര്‍ ഇരുപത് മിനിറ്റും കൊച്ചുവേളി ലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്പ്രസ്(12202) 45 മിനിറ്റും പിടിച്ചിടും.
Next Story

RELATED STORIES

Share it