Flash News

ഇന്ന് കോണ്‍ഗ്രസ് കരിദിനം



തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ ഒന്നാംവാര്‍ഷികമായ ഇന്ന് എഐസിസി ആഹ്വാനപ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. നോട്ടുനിരോധനത്തെ തുടര്‍ന്ന് മരണമടഞ്ഞ നിരപരാധികളുടെ സ്മരണാര്‍ഥം അവര്‍ക്ക് ആദരാഞ്ജലിക ള്‍ അര്‍പ്പിച്ചുകൊണ്ട് രാത്രി എട്ടു മണിക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസിസി പ്രസിഡന്റുമാരുടെ നേതൃത്വത്തി ല്‍  മെഴുകുതിരി തെളിയിച്ച് മൗനജാഥ നടത്തും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ കരിങ്കൊടിയേന്തി പ്രതിഷേധപ്രകടനം നടത്തുമെന്നും തമ്പാനൂര്‍ രവി അറിയിച്ചു.
Next Story

RELATED STORIES

Share it