Kollam Local

ഇന്ന് കൊടിയറക്കം

കൊല്ലം: മൂന്ന് ദിവസമായി കൊല്ലത്ത് നടന്നുവന്ന സംസ്ഥാന ശാസ്‌ത്രോല്‍സവം ഇന്ന് സമാപിക്കും. മല്‍സരങ്ങളും മൂല്യനിര്‍ണയവും ഇന്നലെ പൂര്‍ത്തിയായി. ഇന്നലെ വിവിധ സ്‌കൂളുകളില്‍ ശാസ്ത്രപ്രദര്‍ശനം ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും കാണികള്‍ നിരാശയായി മടങ്ങേണ്ടി വന്നു. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ തങ്ങളുടെ ഉള്‍പ്പന്നങ്ങള്‍ തലേന്ന് തന്നെ കൊണ്ടുപോയതാണ് ശാസ്ത്രപ്രദര്‍ശനത്തിന് തിരിച്ചടിയായത്.
അതേസമയം പ്രധാനവേദിയായി കൊല്ലം ബോയ്‌സ് എച്ച്എസ്എസ്സില്‍ വൊക്കേഷനല്‍ എക്‌സ്‌പോ നടന്നു. ആയിരങ്ങളാണ് ഇവിടെ പ്രദര്‍ശനം കാണാനെത്തിയത്. രാവിലെ മുതല്‍ തന്നെ കുട്ടികളുടെ വലിയ നിര ദൃശ്യമായിരുന്നു. വിവിധ വൊക്കേഷനല്‍ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ നിര്‍മിച്ച വസ്തുക്കളാണ് പ്രദര്‍ശനത്തിനായി എത്തിച്ചത്. കൂടാതെ ഐഎസ്ആര്‍ഓയുടേയും പോലിസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും റിസര്‍വ് ബാങ്കിന്റേയും പവലിയനുകളുമുണ്ടായിരുന്നു.
മേളയുടെ സമാപനം ഇന്ന് രാവിലെ 10.30ന് കൊല്ലം ബോയ്‌സ് എച്ച്എസ്എസില്‍ നടക്കും. കെ എന്‍ ബാലഗോപാലന്‍ എംപി ഉദ്ഘാടനം ചെയ്യും. മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സി ദിവാകരന്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. സുവനീര്‍ പ്രകാശനം പി അയിഷാപോറ്റി എംഎല്‍എ നിര്‍വഹിക്കും. കെ രാജു എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, വാര്‍ഡ് കൗണ്‍സിലര്‍ കോകില എസ് കുമാര്‍, സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ്, എച്ച്എസ്ഇ റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സത്യന്‍, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ഷീബ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ഐ അഗസ്റ്റ്യന്‍, ഡിഇഒ പി പി തങ്കം, ജിഎംബിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ കെ എന്‍ ഗോപകുമാര്‍, വിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് എസ് ആര്‍ ബിന്ദു, ജിഎംബിഎച്ച്എസ്എസ് പ്രധാനാധ്യാപിക മുംതാസ്ഭായി, ജിഎംബിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് എം എസ് ലാല്‍, എഡിപിഐ വി എല്‍ വിശ്വലത, എച്ച്എസ്ഇ ഡയറക്ടര്‍ കെ എന്‍ സതീഷ് സംസാരിക്കും.
Next Story

RELATED STORIES

Share it