ഇന്നു സൂപ്പര്‍ സണ്‍ഡേ; മച്ചാന്‍സിനെ വീഴ്ത്താന്‍ സീക്കോപ്പട

ഫറ്റോര്‍ഡ: രണ്ടരമാസത്തോളം നീണ്ടുനിന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്നു കലാശക്കൊട്ട്. രണ്ടാമത് ഐഎസ്എല്ലിന്റെ ഫൈനലില്‍ കന്നിക്കിരീടമെന്ന ലക്ഷ്യവുമായി എഫ്‌സി ഗോവയും ചെന്നൈയ്ന്‍ എഫ്‌സിയും അങ്കംകുറിക്കും. ഗോവയുടെ ഹോംഗ്രൗണ്ടായ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയാണ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്.
ഗോവയെ ബ്രസീലിന്റെ ഇതിഹാസതാരമായ സീക്കോയാണ് പരിശീലിപ്പിക്കുന്നതെങ്കില്‍ മച്ചാന്‍സെന്നറയിപ്പെടുന്ന ചെന്നൈ ടീമിന്റെ കോച്ച് ഇറ്റലിയുടെ മുന്‍ പ്രതിരോധഭടന്‍ മാര്‍ ക്കോ മറ്റെരാസിയാണ്.
ആക്രമണവും പ്രതിരോധ വും തമ്മിലുള്ള മാറ്റുനോക്കല്‍ കൂടിയാവും കലാശക്കളി. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ആക്രമണ നിരയാണ് ഗോവയുടേതെങ്കില്‍ പിഴവില്ലാത്ത പ്രതിരോധമാണ് ചെന്നൈയുടെ കരുത്ത്.
പ്രാഥമിക റൗണ്ടില്‍ ഒന്നാംസ്ഥാനക്കാരായി സെമിയിലേക്കു കുതിച്ച ഗോവ ആദ്യപാദ സെമിയില്‍ തോറ്റ ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി ഫൈനലിലേക്കു മുന്നേറിയത്. ഡല്‍ഹി ഡൈനാമോസിനെതിരായ ആദ്യപാദ സെമിയി ല്‍ 0-1നു തോറ്റ ഗോവ ഹോംഗ്രൗണ്ടിലെ രണ്ടാംപാദത്തില്‍ ഡല്‍ഹി വാരിക്കളയുകയായിരുന്നു. മൂന്നു ഗോളുകള്‍ ഡല്‍ഹി വലയില്‍ അടിച്ചുകയറ്റിയാണ് സീക്കോയുടെ കുട്ടികള്‍ കന്നി ഫൈനല്‍ പ്രവേശനം ആഘോഷിച്ചത്.
ഗോവയും ചെന്നൈയും തമ്മില്‍ ടൂര്‍ണമെന്റില്‍ മുഖാമുഖം വരുന്ന മൂന്നാമത്തെ മല്‍സരം കൂടിയാണിത്. ഒരു കളിയില്‍ ചെന്നൈ 4-0ന് ഗോവയുടെ കഥ കഴിച്ചപ്പോള്‍ രണ്ടാംപാദത്തി ല്‍ ഗോവ 2-0ന് കണക്കുതീര്‍ത്തു. 2014ലെ പ്രഥമ ഐഎസ്എല്ലില്‍ സെമി ഫൈനലില്‍ കാലിടറിയ ടീമുകളാണ് ഗോവ യും ചെന്നൈയും. ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഗോവയെ മറികടന്നപ്പോള്‍ ചെന്നൈയെ കേരള ബ്ലാസ്റ്റേഴ്‌സ് കീഴടക്കുകയായിരുന്നു.
ഈ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്ന് 32 ഗോളുകളാണ് ഗോവ നേടിയത്. ഹോംഗ്രൗണ്ടിലെ മൂന്നു കളികളില്‍ ഗോള്‍ വഴങ്ങാതിരിക്കാനും അവര്‍ക്കു സാധിച്ചു. ചെന്നൈയോടേറ്റ 0-4ന്റെ തോല്‍വിയാണ് ഗോവയ്‌ക്കേറ്റ ഏറ്റവും കനത്ത പരാജയം.
ഡല്‍ഹിക്കെതിരായ രണ്ടാം പാദ സെമിക്കിടെ പരിക്കേറ്റ് സ്‌ട്രെച്ചറില്‍ കളംവിട്ട സ്‌ട്രൈക്കര്‍ റാഫേല്‍ കൊയേലോ ഫിറ്റ്‌നസ് വീണ്ടെടുത്തുവെന്നത് ഗോവയ്ക്ക് ആത്മവിശ്വാസമേകും. മികച്ച ഫോമിലുള്ള ഡുഡു ഒമാഗെമിക്കൊപ്പം റാഫേലും ചേരുന്നതോടെ ഗോവയുടെ പ്രഹരശേഷി വര്‍ധിക്കും.
അതേസമയം, 12 ഗോളുകളോടെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിച്ചുകഴിഞ്ഞ സ്‌ട്രൈക്കര്‍ സ്റ്റീവന്‍ മെന്‍ഡോസയുടെ ഫോമിലാണ് ചെന്നൈ കിരീടം സ്വപ്‌നം കാണുന്നത്.
മെന്‍ഡോസയ്‌ക്കൊപ്പം ടൂര്‍ണമെ ന്റിലെ തന്നെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവിലേക്ക് മുന്നേറുന്ന അപോല എഡെലിന്റെ സാന്നിധ്യവും ചെന്നൈയ്ക്കു തുണയാവും.
Next Story

RELATED STORIES

Share it