ഇന്നു സമ്പൂര്‍ണ സൂര്യഗ്രഹണം; ഇന്ത്യയില്‍ ഭാഗികം

കൊല്‍ക്കത്ത: സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്. രാജ്യത്ത് ചിലയിടങ്ങളില്‍ ഗ്രഹണം ഭാഗികമായി ദൃശ്യമാവും. രാജ്യത്തിന്റെ കിഴക്കന്‍ പകുതിയിലാണ് ഗ്രഹണം ഭാഗികമായി കാണുക. സൂര്യോദയത്തോടടുത്തോ അതിനു മുമ്പോ ആയിരിക്കും ഗ്രഹണം. ഇതിനാലാണ് കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളില്‍ ഗ്രഹണം ഭാഗികമായി ദൃശ്യമാവുന്നത്. 5:51നും 6:06നും ഇടയില്‍ സൂര്യനുദിക്കുന്ന കൊല്‍ക്കത്തയ്ക്ക് പുറമേ സിലിഗുഡി, കുച്ച് ബിഹാര്‍, ഗുവാഹത്തി, പുരി, ചെന്നൈ, കന്യാകുമാരി എന്നിവിടങ്ങളിലും ഗ്രഹണം ഭാഗികമായാണ് ദൃശ്യമാവുക.
Next Story

RELATED STORIES

Share it