ഇന്നു റയല്‍-പിഎസ്ജി ക്ലാസിക്

പാരിസ്/ മോസ്‌കോ: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തി ല്‍ ഇന്ന് സ്പാനിഷ്-ഫ്രഞ്ച് ക്ലാസിക്. മുന്‍ ജേതാക്കളും സ്പാനിഷ് ഫുട്‌ബോളിലെ അതികായന്മാരുമായ റയല്‍ മാഡ്രിഡ് ഫ്രാന്‍സിലെ ചാംപ്യന്‍ ക്ലബ്ബായ പിഎസ്ജിയുമായി ഇന്ന് അങ്കംകുറിക്കും. ഗ്രൂപ്പ് എയിലാണ് ഈ കിടിലിന്‍ പോര്. ഇതേ ഗ്രൂപ്പില്‍ ഷക്തര്‍ ഡൊണെസ്‌ക് മാല്‍മോയുമായി ഏറ്റുമുട്ടും.

ഗ്രൂപ്പ് ബിയില്‍ മാഞ്ചസ്റ്റ ര്‍ യുനൈറ്റഡ് സിഎസ്‌കെ എ മോസ്‌കോയെയും വോള്‍ഫ്‌സ്ബര്‍ഗ് പിഎസ്‌വി ഐന്തോവനെയും ഗ്രൂപ്പ് സിയില്‍ അത്‌ലറ്റികോ മാഡ്രിഡ് അസ്താനയെയും ബെന്‍ഫിക്ക ഗലാത്‌സരെയെയും ഗ്രൂപ്പ് ഡിയില്‍ യുവന്റസ് ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാക്കിനെയും മാഞ്ചസ്റ്റര്‍ സിറ്റി സെവിയ്യയെയും നേരിടും. ഗ്രൂപ്പ് എയില്‍ കളിച്ച രണ്ടു മല്‍സരങ്ങിലും ജയിച്ച റയലും പിഎസ്ജിയും നിലവില്‍ ഒപ്പത്തിനൊപ്പമാണ്. ഇന്നു ജയിക്കുന്നവര്‍ ഗ്രൂപ്പില്‍ തലപ്പത്തെത്തുമെന്നതിനാല്‍ പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല.  കഴിഞ്ഞ മൂന്നു ചാംപ്യന്‍സ് ലീഗുകളുടെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിടറിയ പിഎസ്ജി ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് അര്‍ജന്റൈന്‍ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ എയ്ഞ്ചല്‍ ഡി മരിയയെ കൂടാരത്തിലെത്തിച്ച് പിഎസ്ജി ടീമിനെ കൂടുതല്‍ ശക്തമാക്കിക്കഴിഞ്ഞു.  2014ല്‍ റയല്‍ വിട്ട ശേഷം ഡിമരിയ ആദ്യമായി തന്റെ മുന്‍ ക്ലബ്ബിനെതിരേ മുഖാമുഖം വരുന്ന മല്‍സരം കൂടിയാണ് ഇന്നത്തേത്. ഇന്നു ഗോള്‍ നേടുകയാണെങ്കില്‍ താന്‍ ആഘോഷിക്കില്ലെന്ന് ഡിമരിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതേസമയം, റാഫേല്‍ ബെനിറ്റസ് കോച്ചായ ശേഷം റയല്‍ നേരിടുന്ന അഗ്‌നിപരീക്ഷകളിലൊന്നാണ് ഇന്നത്തെ മല്‍സരം. പരിക്കു ഭേദമാവാത്തതിനാല്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സെമ റയലിനായി കളിക്കില്ലെന്നാണ് സൂചന. ബെന്‍സെമയുടെ അഭാവത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മുന്‍നിര്‍ത്തിയുള്ള ആക്രമണമായിരിക്കും ബെനിറ്റസ് പരീക്ഷിക്കുക.
Next Story

RELATED STORIES

Share it