Flash News

ഇന്നു മുതല്‍ ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണം



തിരുവനന്തപുരം: തൃശൂര്‍, പൂങ്കുന്നം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള റോഡ് മേല്‍പ്പാലത്തിനു സമീപത്തെ വൈദ്യുതിലൈനില്‍ നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഇന്നുമുതല്‍ 30 വരെ ചില ട്രെയിനുകളുടെ വേഗത നിയന്ത്രിക്കും. എറണാകുളം- പാലക്കാട് മെമു (ട്രെയിന്‍ നം. 66612) 40 മിനിറ്റ് വൈകി ഉച്ചതിരിഞ്ഞ് 3.35നേ പുറപ്പെടുകയുള്ളൂ. തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ (ട്രെയിന്‍ നം. 56663) 45 മിനിറ്റ് വൈകി വൈകീട്ട് 6.20നേ പുറപ്പെടുകയുള്ളൂ. ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (ട്രെയിന്‍ നം.56043) 20 മിനിറ്റ് വൈകി വൈകീട്ട് 5.30നേ പുറപ്പെടുകയുള്ളൂ. തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (ട്രെയിന്‍ നം. 12625) 25 മിനിറ്റ് നേരം ഒല്ലൂര്‍ സ്റ്റേഷനില്‍ പിടിച്ചിടും. എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (ട്രെയിന്‍ നം.16313), ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് (ട്രെയിന്‍ നം. 16307) പുതുക്കാടോ ഒല്ലൂരോ 20 മിനിറ്റ് പിടിച്ചിടും. 25 മുതല്‍ 28 വരെ ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (ട്രെയിന്‍ നം. 56375) 25 മിനിറ്റ് വൈകി ഉച്ചയ്ക്ക് 1.25നേ പുറപ്പെടുകയുള്ളൂ. തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (ട്രെയിന്‍ നം. 17229) തൃശൂരില്‍ 30 മിനിറ്റ് പിടിച്ചിടും.
Next Story

RELATED STORIES

Share it