kozhikode local

ഇന്നു കൊയ്യാനിരുന്ന നെല്‍പ്പാടം കത്തിനശിച്ചു

പേരാമ്പ്ര: ഇന്നു കൊയ്യാനിരുന്ന നെല്‍വയല്‍ കത്തി നശിച്ചു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് പതിനഞ്ചില്‍പെട്ട കടിയങ്ങാട് കയ്യേലി പാലത്തിനു സമീപം വാര്യരു കണ്ടി പി സുനിയുടെ പാടമാണു കത്തിയത്. അര ഏക്കറോളം വയലുള്ളതില്‍ ഇരുപത് സെന്റോളം ഭാഗം പൂര്‍ണ്ണമായി കത്തി. ഇന്നലെ ഉച്ചക്കു ഒന്നരയോടെയാണു സംഭവം. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് എത്തിയാണു തീയണച്ചത്. സമീപത്തെ കൊയ്ത്തു കഴിഞ്ഞ വയലില്‍ നിന്നു തീ പടര്‍ന്നതാണു സുനിയുടെ നെല്‍ വയലിനു തീ പിടിക്കാന്‍ കാരണമെന്നു പറയപ്പെടുന്നു. മറ്റുള്ളവരുടെ വയലില്‍ കൊയ്ത്ത് ദിവസങ്ങള്‍ക്കു മുമ്പേ കഴിഞ്ഞിരുന്നു. കൊയ്യാനാളെ കിട്ടാത്തതിനാല്‍ കൊയ്ത്ത് നീണ്ടുപോയതാണെന്നു സുനി പറഞ്ഞു.
Next Story

RELATED STORIES

Share it