Sports

ഇന്നു കിടിലന്‍ പോരാട്ടങ്ങള്‍

ഇന്നു കിടിലന്‍ പോരാട്ടങ്ങള്‍
X
italy-trainjgi

ടൊലൂസ്/ നൈസ്: യൂറോ കപ്പിന്റെ രണ്ടു മരണഗ്രൂപ്പുകളായ ഡിയിലും ഇയിലും ഇന്നു കിടിലന്‍ പോരാട്ടങ്ങള്‍. വൈകീട്ട് 6.30ന് ഗ്രൂപ്പ് ഇയില്‍ ഇറ്റലി കരുത്തരായ സ്വീഡനുമായി മാറ്റുരയ്ക്കും. രാത്രി 9.30ന് ഗ്രൂപ്പ് ഡിയില്‍ ചെക് റിപബ്ലിക്ക് തുര്‍ക്കിയെ നേരിടും. രാത്രി 12.30ന് ഇതേ ഗ്രൂപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിന്‍ തുര്‍ക്കിയുമായി പോരടിക്കും.ആദ്യ കളിയില്‍ റാങ്കിങില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള ബെല്‍ജിയത്തെ തുരത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇറ്റലിയുടെ വരവ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലി താരനിബിഡമായ ബെല്‍ജിയത്തെ തകര്‍ത്തത്. ഇന്ന് സ്വീഡനെ തോല്‍പ്പിച്ചാല്‍ അസൂറികള്‍ക്കു പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാം. എന്നാല്‍ ആദ്യ കളിയില്‍ അയര്‍ലന്‍ഡുമായി 1-1ന്റെ സമനില വഴങ്ങിയ സ്വീഡന് പ്രീക്വാര്‍ട്ട ര്‍ സാധ്യത കാത്തുസൂക്ഷിക്കാ ന്‍ ജയിച്ചേ തീരൂ. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ ഫോമിലാണ് സ്വീഡന്റെ പ്രതീക്ഷ.അതേസമയം, തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്‌പെയിന്‍. ആദ്യ കളിയില്‍ ചെക് റിപബ്ലിക്കിനെ ചെമ്പട 1-0നു മുട്ടുകുത്തിക്കുകയായിരുന്നു. മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിയുമെന്നിരിക്കെ 87ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെ നേടിയ ഗോള്‍ സ്‌പെയിനിനു ജയം സമ്മാനിക്കുകായിരുന്നു.ചെക്കിനെതിരേ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ഫിനിഷിങിലെ പോരായ്മ സ്‌പെയിനിനു തിരിച്ചടിയാവുകയായിരുന്നു. ഇന്ന് ഇതു പരിഹരിക്കാനായാല്‍ സ്‌പെയിനിനെ പിടിച്ചുനിര്‍ത്തുക തുര്‍ക്കിക്കു ദുഷ്‌കരമാവും.
Next Story

RELATED STORIES

Share it