ഇന്നു കളി കാര്യമാവും

പാരിസ്/മാഡ്രിഡ്: ഫുട്‌ബോള്‍ പ്രേമികളെ ഹരം കൊള്ളിക്കാന്‍ ഇന്നു കിടിലന്‍ സൗഹൃദങ്ങള്‍. നിലവിലെ ലോക ചാംപ്യന്‍മാരായ ജ ര്‍മനി മുന്‍ ജേതാക്കളായ ഫ്രാന്‍സുമായി കൊമ്പുകോ ര്‍ക്കുമ്പോള്‍ യൂറോകപ്പ് ചാംപ്യന്‍മാരായ സ്‌പെയിന്‍ ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കും.
മറ്റു മല്‍സരങ്ങളില്‍ ഇറ്റലി ബെല്‍ജിയത്തെയും ചെക് റിപബ്ലിക് സെര്‍ബിയയെയും പോളണ്ട് ഐസ് ലന്‍ഡിനെയും ഹോളണ്ട് വെയ്ല്‍സിനെ യും സ്വിറ്റ്‌സര്‍ലന്‍ഡ് സ്ലൊവാക്യയെയും നേരിടും.
ലോകകപ്പിലെ കണക്കുതീര്‍ക്കാന്‍ ഫ്രാന്‍സ്
കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേറ്റ തോല്‍വിക്കു പകരം ചോദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സ് ഇന്ന് ജര്‍മനിക്കെതിരേ കച്ചമുറുക്കുന്നത്. ക്വാര്‍ട്ടറില്‍ ഫ്രാന്‍സി നെ 1-0ന് വീഴ്ത്തിയാണ് ജര്‍മനി സെമിയിലേക്ക് മുന്നേറിയത്.
അതിനുമുമ്പ് നടന്ന സൗ ഹൃദ മല്‍സരത്തിലും ഫ്രഞ്ച് പടയ്‌ക്കെതിരേ ജര്‍മനി വെന്നിക്കൊടി പാറിച്ചിരുന്നു.
എന്നാല്‍ അവസാനമായി ജര്‍മനിക്കെതിരേ കളിച്ച ആറു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിക്കാന്‍ കഴിഞ്ഞുവെന്നത് ഫ്രാന്‍സിന് ആശ്വാസമേകും.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇരുടീമും ഇന്നത്തെ മല്‍സരത്തെ കാണുന്നത്. ആതിഥേയരെന്ന നിലയില്‍ ഫ്രാ ന്‍സ് നേരിട്ട് യൂറോയ്ക്കു ടിക്കറ്റെടുത്തപ്പോ ള്‍ ജര്‍മനി യോഗ്യതാകടമ്പ കടന്നാണ് മുന്നേറിയത്.
നീണ്ട ഇടവേളയ്ക്കുശേഷം സ്‌ട്രൈക്ക ര്‍ മരിയോ ഗോമസ് ജര്‍മന്‍ ടീമില്‍ തിരിച്ചെത്തുന്ന മല്‍സരം കൂടിയാണ് ഇന്നത്തേത്. ക ഴിഞ്ഞ ലോകകപ്പില്‍ നിന്നു തഴയപ്പെട്ട താരം പിന്നീട് ജര്‍മന്‍ ജഴ്‌സിയണിഞ്ഞിട്ടില്ല. ലോകകപ്പിനുശേഷം പ്ലേമേക്കര്‍ ജൂലിയന്‍ ഡ്രാക്‌സ്‌ലറും ജര്‍മന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, വിവാദങ്ങളിലകപ്പെട്ട സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെ ന്‍സെമ ഫ്രഞ്ച് ടീമിലില്ല.
സ്‌പെയിനിനെതിരേ കണക്കില്‍
മുന്‍തൂക്കം ഇംഗ്ലണ്ടിന്
ഇന്നത്തെ ക്ലാസിക്കില്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനാണെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ജയം കൊയ്യാനൊരുങ്ങുകയാണ് സ്‌പെയിന്‍. ഇതുവരെ 23 മല്‍സരങ്ങളില്‍ ഇരുടീ മും ഏറ്റുമുട്ടിയപ്പോള്‍ 13ലും ജയം ഇംഗ്ലണ്ടിനായിരുന്നു. എട്ടു കളികളില്‍ സ്‌പെയിന്‍ ജയിച്ചുകയറി.
2011ലെ സൗഹൃദത്തിലാണ് സ്‌പെയി നും ഇംഗ്ലണ്ടും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് ഇംഗ്ലണ്ട് 1-0നു ജയിച്ചിരുന്നു. അവസാനായി കളിച്ച ആറു മല്‍സരങ്ങളിലും വിജയം കൊയ്താണ് സ്‌പെയിനും ഇംഗ്ലണ്ടും ഇന്നിറങ്ങുന്നത്.
Next Story

RELATED STORIES

Share it