Flash News

ഇന്നാണ് 'സൗഹൃദ ക്ലാസികോ'



മെല്‍ബണ്‍: കാല്‍പന്ത് ആരാധകരെ ആവേശത്തിലാക്കി ക്ലാസിക്കുകളുടെ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രസീല്‍- അര്‍ജന്റീന മല്‍സരം ഇന്ന്. ബദ്ധവൈരികളുടെ പോരാട്ടമാണെങ്കിലും 'സൗഹൃദ ക്ലാസിക്' ആണ് മെല്‍ബണിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്നത്. ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള 108ാമത്തെ സൂപ്പര്‍ ക്ലാസിക്കോയാണ് ഇന്നത്തേത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.35നാണ് മല്‍സരം. സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിനു വേണ്ടി കളിക്കുന്നില്ലെങ്കിലും അര്‍ജന്റീനിയന്‍ നിരയില്‍ മെസ്സി ബൂട്ടണിയുന്നുണ്ട്. നെയ്മര്‍ക്കു പകരം വില്ല്യനായിരിക്കും ബ്രസീല്‍ ആക്രമണത്തിന്റെ ചുമതല. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട എഡ്വാര്‍ഡോ ബൗസയ്ക്ക പകരം ചുമതലയേറ്റ ജോര്‍ജെ സാംപോളിക്ക് കീഴില്‍ കന്നി മല്‍സരമാണ് അര്‍ജന്റീനയ്ക്ക്. അതിനാല്‍ തന്നെ ആദ്യ മല്‍സരം അദ്ദേഹത്തിന് നിര്‍ണായകമാണ്. കണക്കുകളില്‍ മുന്‍തൂക്കം ബ്രസീലിനാണ്. 44 മല്‍സരങ്ങളില്‍ മഞ്ഞപ്പടയും 38 എണ്ണത്തില്‍ അര്‍ജന്റീനയും വിജയം നേടിയിട്ടുണ്ട്. 2016 നവംബറില്‍ നടന്ന അവസാന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയം ബ്രസീലിനായിരുന്നു.
Next Story

RELATED STORIES

Share it