ഇന്ധന വില വീണ്ടും വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്തു പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയരുന്നു. ശനിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 18 പൈസയും ഇന്നലെ 14 പൈസയും വര്‍ധിച്ചു. ഡീസല്‍വിലയില്‍ ശനിയാഴ്ചയും ഇന്നലെയും ലിറ്ററിന് 29 പൈസ വീതം വര്‍ധിച്ചു.
എക്‌സൈസ് ഡ്യൂട്ടിയില്‍ ഇളവു വരുത്തിയും എണ്ണക്കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കിയും ഇന്ധനവില കുറയ്ക്കുന്നതിനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയരുകയായിരുന്നു. ഇന്ധനവിലയില്‍ രണ്ടര രൂപ കുറയ്ക്കുന്നതിനുള്ള നടപടികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, തീരുവ കുറച്ചെങ്കിലും ഇന്ധന വില വര്‍ധിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കാത്ത അവസ്ഥയാണ്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വെള്ളിയാഴ്ച 81.50 രൂപയായിരുന്ന പെട്രോള്‍ വില ഇന്നലെ 81.82 ആയി ഉയര്‍ന്നു. ഡീസല്‍ വില വെള്ളിയാഴ്ചത്തെ 72.95 രൂപ എന്ന നിരക്കില്‍ നിന്ന് ഇന്നലെ 73.53 രൂപയായി.
ആഗസ്ത് പകുതി മുതല്‍ പെട്രോളിന് 6.86 രൂപയും ഡീസലിന് 6.73 രൂപയും വര്‍ധിച്ചിരുന്നു. കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേന്ദ്രം ഇടപെട്ടത്.

Next Story

RELATED STORIES

Share it