Flash News

ഇന്ധന വിലവര്‍ധന : പെട്രോളിയം ഫില്ലിങ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്



തൃശൂര്‍: ഡീസല്‍ വിലവര്‍ധനയിലും ഗുണനിലവാരം കുറയുന്നതിലും പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ബസ്സുടമകള്‍ 11ന് എറണാകുളം ഇരുമ്പനത്തെ പെട്രോളിയം കമ്പനികളുടെ ഫില്ലിങ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തും. 2002ല്‍ എണ്ണക്കമ്പനികള്‍ക്ക് സ്വതന്ത്ര വിപണനാവകാശം നല്‍കുക വഴി വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഇന്ധനവില നിശ്ചയിക്കാനുള്ള അവസരമായി. ഇതു ഗതാഗത-വാണിജ്യ മേഖലകളെ ദോഷകരമായി ബാധിക്കുമെന്നു ഫെഡറേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ക്രൂഡോയില്‍ വില 156 ഡോളറുണ്ടായിരുന്നപ്പോള്‍ ഡീസല്‍ വില 54 രൂപയായിരുന്നു. എന്നാല്‍, ക്രൂഡോയില്‍ വില 42 ഡോളറായപ്പോള്‍ 64 രൂപയിലെത്തിയത് തികച്ചും വിരോധാഭാസമാണെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രതിഷേധമാര്‍ച്ച് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വം ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it